Friday, May 3, 2024
HomeUSAമെഗാമില്യൺ വിജയി മറഞ്ഞിരിക്കുമ്പോഴും ടിക്കറ്റ് വിറ്റ ഇന്ത്യൻ സ്റ്റോറിനു കീർത്തിയുടെ തിളക്കം

മെഗാമില്യൺ വിജയി മറഞ്ഞിരിക്കുമ്പോഴും ടിക്കറ്റ് വിറ്റ ഇന്ത്യൻ സ്റ്റോറിനു കീർത്തിയുടെ തിളക്കം

ന്യൂ യോർക്കിലെ ക്വീൻസിൽ $476 ഡോളർ മെഗാമില്യൺ ടിക്കറ്റ് വിറ്റ സ്റ്റോർ വിജയത്തിന്റെ പങ്കു കാത്തിരിക്കുന്നു. വിജയി പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും ഓസോൺ പാർക്കിലെ കടയിൽ ജീവനക്കാർ ആവേശത്തിലാണ്‌.

ആറക്കങ്ങളും ഒത്തു വന്നത് ലിബർട്ടി ബിയർ & കൺവീനിയൻസ് സ്റ്റോറിൽ വിറ്റ ടിക്കറ്റിന്. “ഞങ്ങൾ ഏറെ സന്തോഷത്തിലാണ്,” ജീവനക്കാരൻ ദീപക് പരേഖ് (42) പറഞ്ഞു. “ഞങ്ങൾ ആവേശത്തിലാണ്. ഞങ്ങൾ വിൽക്കുന്ന കൂടുതൽ ടിക്കറ്റുകൾ സമ്മാനം നേടുമെന്നു പ്രത്യാശിക്കുന്നു.”

എല്ലാ ദിവസവും ലിബെർട്ടിയിൽ ലോട്ടറി ഗെയിം കളിക്കുന്ന ഓസോൺ പാർക്ക് നിവാസിയും ആ പ്രതീക്ഷ പങ്കു വയ്ക്കുന്നു. “എന്റെ വിജയസാധ്യതകൾ വർധിക്കുന്നു,” അദ്ദേഹം പറഞ്ഞു.

സ്റ്റോറിനു ഭാഗ്യമുണ്ടെന്നു ഉടമയുടെ പങ്കാളിയായ രോഹിത് പട്ടേൽ. “ന്യൂ യോർക്കിൽ ആരോ ഈ വലിയ സമ്മാനം അടിച്ചതു ഗംഭീരമായി.”

വെള്ളിയാഴ്ച വിജയം കണ്ട നമ്പറുകൾ 23, 27, 41, 48, 51 എന്നിവയാണ്. മെഗാ ബാൾ 22. മെഗാ പൈലർ 2എക്സ്.

ലോട്ടറി ചരിത്രത്തിലെ വലിയ സമ്മാനങ്ങളുടെ നിരയിൽ 13ആം സ്‌ഥാനമാണ് ഈ സമ്മാനത്തിന്. ക്യാഷ് ഓപ്‌ഷൻ $253.1 മില്യൺ ആണ്. സ്റ്റോറിനു കിട്ടുക $10.

മറഞ്ഞിരിക്കാനാവും വിജയി ആഗ്രഹിക്കുന്നതെന്നു പലരും കരുതുന്നു. എന്തായാലും ഒറ്റ രാത്രി കൊണ്ട് ജീവിതം മറ്റൊന്നായി മാറി.

Ticket sold at Queens store wins Mega Millions jackpot

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular