Saturday, April 20, 2024
HomeEuropeപൗരസ്ത്യസഭാ നേതൃത്വ തിരഞ്ഞെടുപ്പിനു മാർപാപ്പ പ്രായപരിധി നിശ്ചയിച്ചു

പൗരസ്ത്യസഭാ നേതൃത്വ തിരഞ്ഞെടുപ്പിനു മാർപാപ്പ പ്രായപരിധി നിശ്ചയിച്ചു

80 വയസ്സു തികഞ്ഞ സിനഡിലെ എമിരിത്തൂസ് മെത്രാന്മാർക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിയില്ല എന്നു ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി. കാനൻ നിയമ ഭാഗങ്ങൾക്കു ആവശ്യമായ ഭേദഗതികൾ വരുത്തി. എന്നാൽ അധികാരത്തിൽ ഇരിക്കുന്ന മെത്രാന്മാർക്ക് ഈ നിയമം ബാധകമല്ല.

“നാളുകളായി” (gia da tempo) പൗരസ്ത്യ സഭകൾ ചോദിച്ചിരുന്ന കാനോനിക നിയമ മാറ്റമാണ് ഇതെന്ന് പാപ്പായുടെ  സ്വയാധികാര പ്രബോധനത്തിന്റെ ശീർഷകം തന്നെ സൂചന നൽകുന്നു. ചില പാത്രിയാർക്കിസുരും, മേജർ ആർച്ച് ബിഷപ്പുമാരും, മെത്രാന്മാരും ആവശ്യപ്പെട്ടുകയും പാപ്പാ അംഗീകരിക്കുകയും ചെയ്ത ഇക്കാര്യം ഒരു മോത്തു പ്രോപ്രിയോയിലൂടെ സ്ഥിരീകരിക്കുകയായിരുന്നു.

മെത്രാന്മാരുടെ സിനഡിൽ അംഗങ്ങളായവരെ 80 മത്തെ വയസ്സിൽ ആലോചനാപരമായ വോട്ടെടുപ്പിൽ നിന്ന് ഒഴിവാക്കാനാണ് “gia da tempo” എന്ന സ്വയാധികാര പ്രബോധനം സ്ഥാപിക്കുന്നത്. പാത്രിയാർക്കിസ്, മേജർ ആർച്ച് എപ്പിസ്കോപ്പൽ സഭകളിലെ ബിഷപ്പുമാരുടെ സിനഡുകളിൽ എമിരിത്തൂസ് മെത്രാന്മാരുടെ എണ്ണവും അവരുടെ വോട്ടെടുപ്പിലെ സാന്നിധ്യവും മൂലം മെത്രാന്മാരുടെയും സഭാപിതാക്കന്മാരുടെയും തലവന്മാരുടെയും തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഈ മാറ്റങ്ങളെന്നു ഫ്രാൻസിസ് പാപ്പാ ഒപ്പുവച്ച പ്രമാണം തുടക്കത്തിൽ തന്നെ വിശദീകരിക്കുന്നു.

സ്വതന്ത്ര സഭകളിൽ ഈ ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ ആ സഭകളിൽ അധികാര ശ്രേണിയിലിരിക്കുന്നവർ ഫ്രാൻസിസ് പാപ്പയോടു ഒരു നിയമം ആവശ്യപ്പെട്ടു. അങ്ങനെയാണ് പാപ്പാ പൗരസ്ത്യ കാനോനിക നിയമത്തിൽ മാറ്റം വരുത്തി “Gia da tempo” എന്ന പേരിൽ സ്വയാധികാര പ്രബോധനം പുറപ്പെടുവിച്ചത്.

ഒരു മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാനദണ്ഡം നിലവിൽ 80 തികഞ്ഞിട്ടും നിലവിൽ അധികാരത്തിലിരിക്കുന്ന പാത്രിയാർക്കിസ്, മേജർ ആർച്ച് ബിഷപ്പുമാർ, എപ്പാർക്കിയൽ ബിഷപ്പുമാർ എക്സാർച്ചുകളാൽ നിയമിക്കപ്പെട്ട ബിഷപ്പുമാർ എന്നിവർക്ക് ബാധകമല്ല.

Pope limits Eastern Churches Bishops’ age limit for voting 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular