Monday, May 20, 2024
HomeIndiaബിജെപിയിലേക്ക് തിരികെ പോകണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ്

ബിജെപിയിലേക്ക് തിരികെ പോകണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ്

ന്യൂഡല്‍ഹി : ബിജെപിയിലേക്ക് തിരികെ പോകണം എന്നാഗ്രഹം തുറന്ന് പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ്.

കഴിഞ്ഞ ദിവസം മുകുള്‍ റോയിയെ കാണാനില്ലെന്ന് മകന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, തൊട്ടുപിന്നാലെ അദ്ദേഹത്തെ ദില്ലി വിമാനത്താവളത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് ബിജെപിയിലേക്ക് തിരികെ പോകണമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ബിജെപിയിലേക്ക് തിരിച്ചെത്തുമെന്ന് നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഞാനൊരു ബി.ജെ.പി നിയമസഭാംഗമാണ്. എനിക്ക് ബി.ജെ.പി.ക്കൊപ്പം നില്‍ക്കണം. പാര്‍ട്ടി ഇവിടെ (ദില്ലി) തങ്ങാനുള്ള സൗകര്യമൊരുക്കി. അമിത് ഷായെയും ജെ.പി. നദ്ദയുമായി സംസാരിക്കാന്‍ ആഗ്രഹമുണ്ട്- മുകുള്‍ റോയ് ബംഗാളി ടിവി ചാനലിനോ‌ട് പറഞ്ഞു.

ടിഎംസിയുടെ സ്ഥാപക നേതാവായ മുകുള്‍ റോ‌യ് 2017ല്‍ ബിജെപിയില്‍ ചേര്‍ന്നു. 2021ലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയിച്ചു. എന്നാല്‍, എംഎല്‍എ സ്ഥാനം രാജിവെക്കാതെ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കുറച്ചുകാലമായി സുഖമില്ലായിരുന്നു, അതിനാല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു, വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും റോയ് പറഞ്ഞു. ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്‌ച വൈകുന്നേരത്തോടെ തന്റെ പിതാവിനെ കണ്ടെത്താനായില്ലെന്ന് മകന്‍ സുഭ്രാങ്ഷു പിടിഐയോട് പറഞ്ഞിരുന്നു. പിതാവിന് മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ഉണ്ടെന്നും മകന്‍ പറഞ്ഞു. പിതാവ് ശരിയായ മാനസികാവസ്ഥയിലല്ല. സുഖമില്ലാത്ത ഒരാളുമായി രാഷ്ട്രീയം കളിക്കരുതെന്നും മകന്‍ അഭ്യര്‍ഥിച്ചു. കഴിഞ്ഞ മാസം ശസ്ത്രക്രിയക്ക് വിധേയനായെന്നും കുടുംബാംഗങ്ങളെയും അടുത്ത കൂട്ടുകാരെയും പോലും തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും മകന്‍ പറഞ്ഞു. മുകുള്‍ റോയ്, ബിജെപി, തൃണമൂല്‍, ബംഗാള്‍, അതേസമയം, മുകുള്‍ റോയ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമാണ് പ്രതീക്ഷയെന്നും കുറച്ച്‌ ദിവസങ്ങള്‍ കാത്തിരിക്കണമെന്നും ബിജെപി പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular