Friday, April 19, 2024
HomeEditorialതെറ്റായ ആഹാര രീതി മൂലം ടൈപ്പ് 2 ഡയബെറ്റിസ് വർധിക്കുന്നുവെന്നു പുതിയ പഠനം

തെറ്റായ ആഹാര രീതി മൂലം ടൈപ്പ് 2 ഡയബെറ്റിസ് വർധിക്കുന്നുവെന്നു പുതിയ പഠനം

14 മില്യനോളം ടൈപ്പ് 2 ഡയബറ്റിക് രോഗികളുടെ പ്രധാന പ്രശ്നം തെറ്റായ ആഹാര രീതി ആയിരുന്നുവെന്നു പഠനം.

സമ്പൂർണ ധാന്യങ്ങൾ ഇല്ലാത്ത ഭക്ഷണം, ആവശ്യത്തിലേറെ മൃദുവായ അരിയും ഗോതമ്പും ഇവയൊക്കെയാണു രോഗകാരണമായതെന്നു ‘നേച്ചർ മെഡിസിൻ’ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. സംസ്കരിച്ച മാംസാഹാരം മറ്റൊരു കാരണമാണ്.

അമിതമായി പഴച്ചാർ കഴിക്കുന്നതും പ്രമേഹ കാരണമാവും. അന്നജം കുറഞ്ഞ പച്ചക്കറികൾ, നട്സ്, കുരുക്കൾ ഇവയൊക്കെ വേണ്ടത്ര കഴിക്കാതെ വരുന്നതും പ്രശ്‌നമാണ്.

പാൻക്രിയാസ് വേണ്ടത്ര ഇൻസുലിൻ ഉൽപാദിപ്പിക്കാതെ വരുമ്പോഴാണ് പ്രമേഹം ഉണ്ടാവുന്നത്. ഇതു വ്യക്തികൾക്കും കുടുംബങ്ങൾക്കും ആരോഗ്യ രക്ഷാ സംവിധാനങ്ങൾക്കും വർധിച്ച ബാധ്യതയാവുന്നു. 37 മില്യൺ അമേരിക്കൻ പൗരന്മാർക്ക് ഇപ്പോൾ രോഗമുണ്ട് — ഏതാണ്ട് 10% പേർ. രാജ്യത്തു മരണകാരണമാവുന്ന രോഗങ്ങളിൽ ഏഴാം സ്ഥാനം.

184 രാജ്യങ്ങളിൽ പഠനം നടത്തിയപ്പോൾ കിട്ടിയ സൂചന 70% കേസുകളിലെങ്കിലും അനാരോഗ്യകരമായ ഭക്ഷണ രീതി രോഗമുണ്ടാക്കുന്നു എന്നാണ്.  അക്കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് മധ്യ-പൂർവ യൂറോപ്, മധ്യ ഏഷ്യ എന്നീ മേഖലകളാണ്. അമിതമായി ചുവന്ന മാംസം കഴിക്കുന്ന റഷ്യ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ രോഗം ഏറെയാണ്.

ടൈപ്പ് 2 ഡയബെറ്റിസ് ഉള്ള യുവ അമേരിക്കക്കാരുടെ എണ്ണം 2060 ആവുമ്പോഴേക്ക് 700% വരെ കുത്തനെ ഉയരുമെന്നാണ് കണക്ക്.

Wrong diet causes Type 2 diabetes, asserts study

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular