Thursday, March 28, 2024
HomeIndiaഡല്‍ഹി സാകേത് ജില്ലാ കോടതിയില്‍ വെടിവെപ്പ്

ഡല്‍ഹി സാകേത് ജില്ലാ കോടതിയില്‍ വെടിവെപ്പ്

ന്യൂഡല്‍ഹി : ഡല്‍ഹി സാകേത് ജില്ലാ കോടതിയില്‍ വെടിവെപ്പ്. കോടതിയില്‍ എത്തിയ ഒരു സ്ത്രീക്ക് വെടിയേറ്റു. അഭിഭാഷക വേഷത്തിലെത്തിയ ആളാണ് വെടിയുതിര്‍ത്തത്.

വയറിന് വെടിയേറ്റ സ്ത്രീയെ പൊലീസ് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് പൊലീസ് പരിശോധന പുരോഗമിക്കുകയാണ്.

സാമ്ബത്തിക തര്‍ക്കം സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുന്നതിനായാണ് സ്ത്രീ കോടതിയിലെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. നാല് തവണയാണ് അക്രമി വെടിയുതിര്‍ത്തത്.

ഡല്‍ഹിയിലെ ദ്വാരകയില്‍ ഒരു അഭിഭാഷകന്‍ വെടിയേറ്റ് മരിച്ച സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും വെടിവെപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular