Monday, May 6, 2024
HomeIndiaഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ 1400 ഗ്രാം സ്വര്‍ണ്ണം പിടികൂടി

ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ 1400 ഗ്രാം സ്വര്‍ണ്ണം പിടികൂടി

ന്യൂഡല്‍ഹി : ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട. 75 ലക്ഷം രൂപ വിലമതിക്കുന്ന 1400 ഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി.

വിമാനത്തിന്റെ ശൗചാലയത്തില്‍ നിന്നാണ് സ്വര്‍ണ്ണം കസ്റ്റംസ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് സ്വര്‍ണ്ണം കണ്ടെത്തിയത്‌. വിമാനത്തിന്റെ സ്റ്റാര്‍ ബോര്‍ഡ് സൈഡ് ലാവേറ്ററിയുടെ മുകള്‍ വശത്തെ പാനലില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും കസ്റ്റംസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular