Thursday, March 28, 2024
HomeKeralaപ്രസീത അഴീക്കോട് ഉറച്ചുനില്‍ക്കുന്നു, അന്വേഷണം മന്ദഗതിയില്‍, ബിജെപിയെ രക്ഷിക്കാന്‍ സിപിഎം

പ്രസീത അഴീക്കോട് ഉറച്ചുനില്‍ക്കുന്നു, അന്വേഷണം മന്ദഗതിയില്‍, ബിജെപിയെ രക്ഷിക്കാന്‍ സിപിഎം

തെരഞ്ഞെടുപ്പിലെ  കോഴയും ബിജെപിയും തമ്മില്‍ നല്ല  ബന്ധമുണ്ട്. കുഴല്‍പ്പണം ഉള്‍പ്പെടെ  കേസുകളില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍  കെ സുരേന്ദ്രന്‍ പ്രതിസ്ഥാനത്തുണ്ട.എന്നാല്‍ സിപിഎം-ബിജെപി ബന്ധം  മൂലം കേസെല്ലാം അട്ടിമറിക്കപ്പെടുകയാണ്.  പരാതി പറയുന്നവര്‍ അതായത് വാദി പ്രതിയാകുന്ന സ്ഥിതിയാണുള്ളത്.  പ്രസീത അഴീക്കോടിന്റെ സ്ഥിതിയും ഇതു തന്നെയാണ്. ഇവര്‍ ഉറച്ചു നിന്നാലും കേസ് അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന ഭയം നിലനില്‍ക്കുന്നു.എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാനാര്‍ത്ഥിയാക്കാന്‍ സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പ്രസീത അഴീക്കോട് പറയുന്നത്.   ബി ജെ പി അന്വേഷണത്തെ ഭയക്കുന്നുവെന്നും കേസുമായി ബന്ധപ്പെട്ടവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ കാണാതായത് ദുരൂഹമാണെന്നും പ്രസീത ആരോപിച്ചു.

തെരഞ്ഞെടുപ്പിനായി ബിജെപി നല്‍കിയത് മൂന്നരക്കോടി രൂപയാണെന്നാണ്  പ്രസീതയുടെ അവകാശവാദം. ബത്തേരിയിലെ ബി ജെ പി നേതാക്കള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.  എന്നാല്‍ പണം മുഴുവന്‍ തെരഞ്ഞെടുപ്പിന് ചെലവഴിച്ചിട്ടില്ല. പലരും ഇത് വീതിച്ചെടുത്തു. പലരും ഇതുപയോഗിച്ച് ഭൂമി ഉള്‍പ്പെടെ വാങ്ങിയെന്നും പ്രസീത ആരോപിച്ചു.ബത്തേരി കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ശബ്ദസാമ്പിള്‍ ക്രൈംബ്രാഞ്ച് ശേഖരിക്കാനിരിക്കെയാണ് പ്രസീത ആരോപണം വീണ്ടും ശക്തമാക്കുന്നത്. കൊച്ചി കാക്കനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വച്ചാണ് പ്രധാന സാക്ഷി പ്രസീത അഴീക്കോടിന്റേതടക്കമുള്ള  സാമ്പിള്‍ എടുക്കുക.

എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സികെ.ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്ന കേസിലാണ് തെളിവ് ശേഖരണം. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള മറ്റൊരു കേസും സുരേന്ദ്രനെതിരെയുണ്ട്. കേസില്‍ കെ.സുരേന്ദ്രനെ കഴിഞ്ഞ മാസം  ചോദ്യംചെയ്തിരുന്നു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍ നടന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

സജി വിശ്വംഭരന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular