Friday, April 19, 2024
HomeEditorialസംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ

ആത്മസമർപ്പണത്തിന്റെ  ഓർമ്മയിൽ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. ഒരു മാസം നീണ്ട റംസാൻ വ്രതം പരിസമാപ്തി കുറിക്കുന്നതിനായി വിവിധയിടങ്ങളിലെ ഈദ്ഗാഹുകളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും.

നന്മ നിറഞ്ഞ മനസുമയാണ് വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്. പെരുന്നാൾ നമസ്കാരത്തിന് ശേഷം പ്രിയപെട്ടവർക്കൊപ്പം പെരുന്നാൾ സന്തോഷം വിശ്വാസികൾ പങ്കുവെക്കുന്നു. വീടുകളിൽ നിറയെ പുതുവസ്ത്രത്തിന്റെയും അത്തറിന്റെയും മണവും. സ്‌ത്രീകളുടെ കൈകളിൽ മൈലാഞ്ചി നിറ മധുരംവും തീർക്കും. രഹസ്യ കൂട്ടുകളാൽ നാവിൽ വെള്ളമൂറുന്ന ബിരിയാണി  പെരുന്നാളിനെ കൊടുമുടിൽ എത്തിക്കും.

ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്ത  സാഹചര്യത്തിൽ കേരളത്തിൽ ശെനിയാഴ്ചയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. എന്നാൽ നേരത്തെ, വെള്ളിയാഴ്ച പ്രഖ്യാപിച്ച അവധിയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു.

ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന ഈ അവസരത്തിൽ  സമൂഹത്തിൽ സഹോദര്യവും സൗഹാർദവും പ്രോത്സാഹിപ്പിക്കുന്നതിന് നമുക്ക് പ്രതിജ്ഞയെടുക്കാം എന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു തന്റെ പ്രസ്താവനയിലൂടെ അറിയിച്ചു. വ്രതാനുഷ്ഠാനത്തിലൂടെ ആർജ്ജിച്ച സ്വയം നവീകരണം ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ വിശ്വാസികൾക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ അർപ്പിയ്ച്ചു പറഞ്ഞു.

Sruthylakshmi j

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular