Friday, May 3, 2024
HomeIndiaചെവിയില്‍ പൂട വരുന്നത് എങ്ങനെയാണ്? സ്ക്രീന്‍ഷോട്ടുമായി സാമന്ത: ചിട്ടിബാബുവിനുള്ള മറുപടി?

ചെവിയില്‍ പൂട വരുന്നത് എങ്ങനെയാണ്? സ്ക്രീന്‍ഷോട്ടുമായി സാമന്ത: ചിട്ടിബാബുവിനുള്ള മറുപടി?

ചിട്ടിബാബുവിന്റെ പേര് എടുത്തു പറയാതെയായിരുന്നു സാമന്തയുടെ മറുപടി ഏറെ പ്രതീക്ഷയോടെ എത്തിയ സാമന്ത ചിത്രം ശാകുന്തളം ബോക്സ് ഓഫിസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് തെന്നിന്ത്യന്‍ സിനിമാലോകം കണ്ടത്.
അതിനു പിന്നാലെ സാമന്തയുടെ കരിയര്‍ അവസാനിച്ചു എന്നു പറഞ്ഞുകൊണ്ട് നിര്‍മാതാവ് ചിട്ടിബാബു രംഗത്തെത്തി. താരത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ചിട്ടി ബാബു നടത്തിയത്. ഇപ്പോള്‍ നിര്‍മാതാവിന് മറുപടിയുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. ചിട്ടിബാബുവിന്റെ പേര് എടുത്തു പറയാതെയായിരുന്നു സാമന്തയുടെ മറുപടി.

ഗൂഗിള്‍ സര്‍ച്ചിന്റെ സ്ക്രീന്‍ഷോട്ടാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയത്. ചെവിയില്‍ നിന്ന് മുടി വരുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന്റെ മറുപടിയായിരുന്നു ഇത്. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്ധിക്കുന്നതാണ് ചെവിയില് മുടി വളരുന്നതിന്റെ കാരണമായി ഗൂഗിള് മറുപടി നല്കിയിരിക്കുന്നത്. ‘#IYKYK’ (If you know you know) എന്ന ഹാഷ്ടാഗിനൊപ്പമായിരുന്നു പോസ്റ്റ്.

സാമന്തയെ അപമാനിക്കുന്ന തരത്തിലായിരുന്നു ചിട്ടിബാബുവിന്റെ വിമര്‍ശനം. വിവാഹ മോചനത്തിന് ശേഷം ‘പുഷ്പ’യില്‍ ഐറ്റം ഡാന്‍സ് ചെയ്തത് താരത്തിന് മറ്റ് ജീവിതമാര്‍ഗം ഇല്ലാത്തത് കൊണ്ടാണെന്നാണ് പറഞ്ഞത്. അവര്‍ക്ക് ഒരിക്കലും ഇനി പഴയ രീതിയിലേക്ക് എത്താന്‍ കഴിയില്ല. വിലകുറഞ്ഞ നാടകമാണ് സിനിമ പ്രമേഷന് വന്നിരിന്ന് സാമന്ത കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വാര്‍ത്ത കൂടി വായിക്കൂ ‘പാര്‍ട്ടി കഴിഞ്ഞ് നില്‍ക്കണം, എംഡിക്ക് താല്‍പ്പര്യമുണ്ട്, പേയ്മെന്റ് പ്രശ്നമല്ല’; ദുരനുഭവം പറഞ്ഞ് അനാര്‍ക്കലി സമകാലിക മലയാളം ഇപ്പോള്‍ വാട്സ്‌ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular