Saturday, April 20, 2024
HomeEditorial864 സൈനികരുമായി മുങ്ങിയ രണ്ടാം ലോകമഹായുദ്ധ കപ്പല്‍ 84 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി

864 സൈനികരുമായി മുങ്ങിയ രണ്ടാം ലോകമഹായുദ്ധ കപ്പല്‍ 84 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി

ണ്ടാം ലോക മഹായുദ്ധകാലത്ത് 1942 ജൂലൈ ഒന്നിന് യു.എസ് സൈന്യം മുക്കിയ ജാപ്പനീസ് യാത്രാ കപ്പലിന്‍റെ അവശിഷ്ടം കണ്ടെത്തി.

യുദ്ധത്തടവുകാരായ 864 ഓസ്‌ട്രേലിയന്‍ സൈനികരുമായി യാത്ര ചെയ്യുകയായിരുന്ന മോണ്ടെവീഡിയോ മാറുവിന്‍റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. കപ്പല്‍ ഫിലിപ്പീന്‍സ് തീരത്തായിരുന്നു മുങ്ങിയത്. കപ്പലില്‍ ഓസ്ട്രേലിയന്‍ യുദ്ധതടവുകാരാണെന്ന് അറിയാതെ യു. എസ് സൈന്യം കപ്പല്‍ മുക്കുകയായിരുന്നു.

കപ്പല്‍ ഫിലിപ്പൈന്‍സിലെ പ്രധാന ദ്വീപായ ലുസോണിന്‍റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്താണ് കണ്ടെത്തിയതെന്ന് ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് അറിയിച്ചു. കടലില്‍ നാല് കിലോമീറ്റര്‍ താഴ്ചയിലായാണ് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ദക്ഷിണ ചൈനാ കടലില്‍ കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ക്കായി ഏപ്രില്‍ ആറിന് തിരച്ചില്‍ ആരംഭിച്ചിരുന്നു.

പാപ്പുവ ന്യൂ ഗിനിയയില്‍ നിന്ന് ചൈനയിലെ ഹൈനാനിലേക്ക് കപ്പല്‍ യാത്ര ചെയ്യുന്നതിനിടെയാണ് യു. എസ് അന്തര്‍വാഹിനി ഉപയോഗിച്ച്‌ തകര്‍ത്തത്.

സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന മറൈന്‍ ആര്‍ക്കിയോളജിയും ആഴക്കടല്‍ സര്‍വേ വിദഗ്ധരുമാണ് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്താാനുള്ള തിരച്ചിലിന് നേതൃത്വം നല്‍കിയത്. 13,123 അടിയിലധികം താഴ്ചയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഓസ്‌ട്രേലിയയുടെ പ്രതിരോധ വകുപ്പ് ഇതിനായി സഹായം നല്‍കി.

യുദ്ധത്തടവുകാരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാധാരണക്കാരും ഉള്‍പ്പെടെ 1000-ലധികം പേര്‍ക്ക് ഈ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിടുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular