Saturday, May 4, 2024
HomeKeralaബസില്‍നിന്നും വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ചു : തമിഴ്‌നാട് സ്വദേശിനി പിടിയില്‍

ബസില്‍നിന്നും വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ചു : തമിഴ്‌നാട് സ്വദേശിനി പിടിയില്‍

കോട്ടയം : ബസില്‍ നിന്നും ഇറങ്ങിയ വീട്ടമ്മയുടെ ബാഗ് കവര്‍ച്ച ചെയ്ത കേസില്‍ തമിഴ്‌നാട് സ്വദേശിനി അറസ്റ്റില്‍.
തമിഴ്‌നാട് സെയ്തുപ്പെടൈ സ്വദേശിനി കൗസല്യ(23)യെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൗസല്യ അറുപുഴ – കോട്ടയം റൂട്ടില്‍ ഓടുന്ന ബസില്‍ യാത്രക്കാരിയെന്ന വ്യാജേനെ കയറുകയും കോട്ടയം ബേക്കര്‍ ജംഗ്ഷന്‍ ഭാഗത്ത് വച്ച്‌ ബസില്‍ നിന്നിറങ്ങിയ വീട്ടമ്മയുടെ കൈവശമുണ്ടായിരുന്ന 1500 രൂപയും ആശുപത്രി രേഖകളും അടങ്ങിയ ഹാന്‍ഡ് ബാഗ് തട്ടിപ്പറിച്ച്‌ ഓടുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തെരച്ചിലിനൊടുവില്‍ ഇവരെ പിടികൂടുകയുമായിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular