Thursday, April 25, 2024
HomeIndiaജമ്മുകശ്മീർ അതിർത്തി മേഖല ബി.എസ്.എഫിന് പുതിയ മേധാവി:

ജമ്മുകശ്മീർ അതിർത്തി മേഖല ബി.എസ്.എഫിന് പുതിയ മേധാവി:

ശ്രീനഗർ: ജമ്മുകശ്മീർ അതിർത്തിയുടെ സമ്പൂർണ്ണ ചുമതലയിലേക്ക് പുതിയ മേധാവി. ബി.എസ്.എഫിന്റെ ജമ്മുകശ്മീർ തലപ്പത്തേക്ക് ഡി.കെ ബോറയാണ് നിയുക്തനായി രിക്കുന്നത്. എൻ.എസ്.ജാംവാൾ മാറിയതിന് പിന്നാലെയാണ് ബോറ ബി.എസ്.എഫ് ഐ.ജി എന്ന സ്ഥാനം ഏറ്റെടുത്തത്.

കിഴക്കൻ മേഖലയുടെ സമ്പൂർണ്ണ ചുമതലവഹിച്ച ശേഷമാണ് ബോറ ജമ്മുകശ്മീരിലേക്ക് എത്തുന്നത്. കിഴക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലയിലും അതിർത്തികളെ കാത്ത ഏറെ പരിചയ സമ്പന്നനായ സൈനികനാണ് ബോറ.

ജമ്മുകശ്മീരിന്റെ ചുമതലയിലേക്ക് കഴിഞ്ഞ മൂന്ന് തവണയും നിയമിക്കപ്പെട്ടവർ വടക്കു കിഴക്കൻ മേഖലയിൽ കരുത്തുതെളിയിച്ച സൈനിക ഉദ്യോഗസ്ഥരായിരുന്നു എന്നതും ഏറെ പ്രത്യേകത നിറഞ്ഞതാണ്. നിലവിൽ സ്ഥാനം ഒഴിയുന്ന എൻ.എസ്. ജാംവാളും അതിന് മുമ്പ് സ്ഥാനത്തിരുന്ന രാം അവതാറും വടക്കുകിഴക്കൻ മേഖലയിൽ പ്രവർത്തിച്ചവരാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular