Thursday, April 25, 2024
HomeGulfലി​റ്റി​ൽ ഇ​ന്ത്യ ബ​ഹ്​​റൈ​ൻ ആ​ഘോ​ഷം നാ​ളെ മു​ത​ൽ

ലി​റ്റി​ൽ ഇ​ന്ത്യ ബ​ഹ്​​റൈ​ൻ ആ​ഘോ​ഷം നാ​ളെ മു​ത​ൽ

മ​നാ​മ: ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ൽ ന​യ​ത​ന്ത്ര​ബ​ന്ധം ആ​രം​ഭി​ച്ച​തി​െൻറ സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ബ​ഹ്​​റൈ​ൻ സാം​സ്​​കാ​രി​ക, പു​രാ​വ​സ്​​തു അ​തോ​റി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രാ​ഴ്​​ച​നീ​ളു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ഇ​ന്ത്യ​ൻ എം​ബ​സി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ പ​രി​പാ​ടി​ക​ൾ ബാ​ബു​ൽ ബ​ഹ്​​റൈ​നി​ലെ ലി​റ്റി​ൽ ഇ​ന്ത്യ സ്​​ക്വ​യ​ർ, ബ​ഹ്​​റൈ​ൻ നാ​ഷ​ന​ൽ മ്യൂ​സി​യം, ക​ൾ​ച​റ​ൽ ഹാ​ൾ, ആ​ർ​ട്ട്​ സെൻറ​ർ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ ആ​സൂ​ത്ര​ണം ചെ​യ്​​തി​രി​ക്കു​ന്ന​ത്.

ബ​ഹ്​​റൈ​ൻ നാ​ഷ​ന​ൽ മ്യൂ​സി​യം ഹാ​ളി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​തോ​റി​റ്റി​യി​ലെ ക​ലാ, സാം​സ്​​കാ​രി​ക വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ശൈ​ഖ ഹ​ല ബി​ൻ​ത്​ മു​ഹ​മ്മ​ദ്​ ആ​ൽ ഖ​ലീ​ഫ, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ​സെ​ക്ര​ട്ട​റി തൗ​ഫീ​ഖ്​ അ​ഹ്​​മ​ദ്​ അ​ൽ മ​ൻ​സൂ​ർ എ​ന്നി​വ​ർ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ചു.

നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഇ​ന്ത്യ-​ബ​ഹ്​​റൈ​ൻ ബ​ന്ധ​ത്തി​​ൽ നാ​ഴി​ക​ക്ക​ല്ലാ​യാ​ണ്​ ഇ​രു രാ​ജ്യ​വും ത​മ്മി​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്​ തു​ട​ക്കം കു​റി​ച്ച​ത്. ബ​ഹ്​​റൈ​നു​മാ​യി ന​യ​ത​ന്ത്ര ബ​ന്ധം സ്ഥാ​പി​ച്ച ആ​ദ്യ രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ഇ​ന്ത്യ. ഇൗ ​ബ​ന്ധ​ത്തി​​ന്​ അ​ര​നൂ​റ്റാ​ണ്ട്​ തി​ക​യു​ന്ന​ത്​ അ​വി​സ്​​മ​ര​ണീ​യ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ ബ​ഹ്​​റൈ​ൻ സാം​സ്​​കാ​രി​ക, പു​രാ​വ​സ്​​തു അ​തോ​റി​റ്റി.

‘ലി​റ്റി​ൽ ഇ​ന്ത്യ ബ​ഹ്​​റൈ​ൻ’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഘോ​ഷം ഒ​ക്​​ടോ​ബ​ർ 12ന്​ ​ആ​രം​ഭി​ച്ച്​ 19നു​ ​സ​മാ​പി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ക്കാ​രും ബ​ഹ്​​റൈ​നി​ക​ളു​മാ​യ ക​ലാ​കാ​ര​ന്മാ​രെ പ​​െ​ങ്ക​ടു​പ്പി​ച്ചു​ള്ള വി​വി​ധ സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ, ക​ര​കൗ​ശ​ല പ്ര​ദ​ർ​ശ​നം, ത​ന​ത്​ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ, വെ​ബി​നാ​റു​ക​ൾ എ​ന്നി​വ​യാ​ണ്​ മു​ഖ്യ ആ​ക​ർ​ഷ​ണ​ങ്ങ​ൾ.

ഒ​ക്​​േ​ടാ​ബ​ർ 12നു​ ​വൈ​കീ​ട്ട്​ 5.45ന്​ ​ബാ​ബു​ൽ ബ​ഹ്​​റൈ​ൻ ഇ​ന്ത്യ​ൻ ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​ങ്ങ​ളാ​ൽ ദീ​പാ​ലം​കൃ​ത​മാ​കും. തു​ട​ർ​ന്ന്​ ലി​റ്റി​ൽ ഇ​ന്ത്യ സ്​​ക്വ​യ​ർ, ലി​റ്റി​ൽ ഇ​ന്ത്യ മാ​ർ​ക്ക​റ്റ്​ സ​ന്ദ​ർ​ശ​നം, ശ്രീ​നാ​ഥ്​​ജി ടെ​മ്പി​ൾ സ​ന്ദ​ർ​ശ​നം എ​ന്നി​വ​യു​മു​ണ്ടാ​കും. രാ​ത്രി എ​ട്ടി​ന്​ ക​ൾ​ച​റ​ൽ ഹാ​ളി​ൽ ഇ​ന്ത്യ​യി​ലെ ശ്രീ​ജ​യ​ന്ത്​ നാ​യി​ഡു ക്ലാ​സി​ക്ക​ൽ ആ​ൻ​റ്​ ഫോ​ക്​ മ്യൂ​സി​ക്​ ട്രൂ​പ്​ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി അ​ര​ങ്ങേ​റും.

13നു​ ​രാ​ത്രി ഏ​ഴി​ന്​ നാ​ഷ​ന​ൽ മ്യൂ​സി​യം ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ടി.​എ​ച്ച്.​എം.​സി പ്ര​സി​ഡ​ൻ​റ്​ ബോ​ബ്​ താ​ക്ക​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ക​ഴി​ഞ്ഞ ര​ണ്ട്​ നൂ​റ്റാ​ണ്ടി​നി​ടെ ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും കൈ​വ​രി​ച്ച വ്യാ​പാ​ര പു​രോ​ഗ​തി​യെ​ക്കു​റി​ച്ച്​ അ​ദ്ദേ​ഹം പ്ര​തി​പാ​ദി​ക്കും. രാ​ത്രി എ​ട്ടി​ന്​ ക​ൾ​ച​റ​ൽ ഹാ​ളി​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ജ​യ്​​വ​ന്ത്​ നാ​യി​ഡു​വും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക്​ ഫെ​സ്​​റ്റി​വ​ൽ അ​ര​ങ്ങേ​റും. 15നു​ ​വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ബാ​ബു​ൽ ബ​ഹ്​​റൈ​നി​ൽ ലി​റ്റി​ൽ ഇ​ന്ത്യ ഫോ​േ​ട്ടാ​വാ​ക്ക്, 16നു​ ​രാ​വി​ലെ 10ന്​ ​നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ന്​ സ​മീ​പ​മു​ള്ള ആ​ർ​ട്ട്​ സെൻറ​റി​ൽ ഹാ​ൻ​ഡ്​ ​േബ്ലാ​ക്ക്​ പ്രി​ൻ​റി​ങ്​ ശി​ൽ​പ​ശാ​ല എ​ന്നി​വ​യു​മു​ണ്ടാ​കും. 17നു​ ​വൈ​കീ​ട്ട്​ ഏ​ഴി​ന് നാ​ഷ​ന​ൽ മ്യൂ​സി​യം ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ​ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ ബി​സി​ന​സു​കാ​ര​നും ഗ​വേ​ഷ​ക​നു​മാ​യ യൂ​സു​ഫ്​ സ​ലാ​ഹു​ദ്ദീ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular