Monday, May 6, 2024
HomeIndiaജ്യോതിഷികളുടെ പ്രവചനം താന്‍ കര്‍ണാടകാ മുഖ്യമന്ത്രിയാകുമെന്ന് : ബിജെപി നേതാക്കളും വിശ്വസിക്കുന്ന കാര്യമെന്ന് കുമാരസ്വാമി

ജ്യോതിഷികളുടെ പ്രവചനം താന്‍ കര്‍ണാടകാ മുഖ്യമന്ത്രിയാകുമെന്ന് : ബിജെപി നേതാക്കളും വിശ്വസിക്കുന്ന കാര്യമെന്ന് കുമാരസ്വാമി

ബംഗലുരു : താന്‍ ഇത്തവണ കര്‍ണാടകാ മുഖ്യമന്ത്രിയാകുമെന്ന കാര്യം ജ്യോതിഷികള്‍ വരെ പ്രവചിച്ചതാണെന്നും ബിജെപിക്കാര്‍ പോലും ഇത് വിശ്വസിക്കുന്നുണ്ടെന്നും രണ്ടു തവണ കര്‍ണാടകാ മുഖ്യമന്ത്രിയായ ജനതാദള്‍ നേതാവ് എച്ച്‌.ഡി.

കുമാരസ്വാമി. ബിജെപിയുടേത് സദ്ഭരണം ആയിരുന്നില്ലെന്നും പണമെറിഞ്ഞാണ് അവര്‍ ജയിച്ചതെന്നും കുമാരസ്വാമി പറഞ്ഞു.

ദി പ്രിന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. ഇത്തവണത്തേത് കര്‍ണാടകയില്‍ ഞെട്ടിക്കുന്ന ഫലമായിരിക്കുമെന്നും താന്‍ മൂന്നാം തവണ മുഖ്യമന്ത്രിക്കസേരയില്‍ എത്തുമെന്നും പറഞ്ഞു. തന്റെ ഗ്രഹനില മെച്ചപ്പെട്ട സ്ഥിതിയിലാണെന്നും അതുകൊണ്ടു കൂടിയാണ് തനിക്ക് കൂടുതല്‍ ആത്മവിശ്വാസമെന്നും പറഞ്ഞു. സംസ്ഥാനത്തെ 106 മണ്ഡലങ്ങളിലും പോയിട്ടുള്ള ഏക സ്ഥാനാര്‍ത്ഥി താനാണെന്നും കഴിഞ്ഞ അഞ്ചു മാസമായി 60-70 ഗ്രാമങ്ങള്‍ വെച്ച്‌ സന്ദശിക്കുകയാണ്. ദേശീയപാര്‍ട്ടികള്‍ ജനങ്ങളുടെ പള്‍സ് ഗൗരവമായിട്ടല്ല എടുക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ കന്നഡികള്‍ ഞെട്ടിക്കുന്ന ഫലം രാജ്യത്തിന് നല്‍കും.

എല്ലാ ജ്യോതിഷന്മാരും ഇങ്ങിനെ പ്രവചിക്കുന്നുണ്ട്. ഇക്കാര്യം ബിജെപിക്കാരും സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ എങ്ങനെ മുഖ്യമന്ത്രിയാകും എന്നത് അവര്‍ പറയുന്നില്ല. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന എന്റെ വിശകലനത്തിലും കന്നഡക്കാരുടെ അനുഗ്രഹത്തിലും വിശ്വാസമുണ്ടെന്നും പറഞ്ഞു. ജ്യോതിഷപരമായി, ഗ്രഹനില ഇപ്പോള്‍ നല്ലതാണ്. എന്നാല്‍ ഈ ഗ്രഹനില കൊള്ളാമെന്ന് കരുതി വീട്ടില്‍ ചുമ്മാതിരുന്നാല്‍ വോട്ടുകിട്ടി ഭൂരിപക്ഷം കിട്ടില്ല. അങ്ങനെ വിചാരിച്ച്‌ വീട്ടില്‍ ഇരുന്നാല്‍ പിന്നെ സ്ഥിരമായി ഇരിക്കേണ്ടി വരും.

പുതിയ സംഭവവികാസങ്ങളില്‍ ബിജെപിയെ ജനങ്ങള്‍ക്ക് മടുത്തിരിക്കുകയാണ്. യെദ്യൂരപ്പ വിഷയം പോലും ജനങ്ങള്‍ ഇപ്പോള്‍ ഗൗരവമായി എടുക്കില്ല. ബിജെപിക്കാര്‍ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കി. ഇപ്പോള്‍ കുറച്ചു വോട്ടു പിടിക്കാന്‍ അദ്ദേഹത്തെ താല്‍ക്കാലികമായി ഉപയോഗിക്കകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം, യെദ്യൂരപ്പയെ ബഹുമാനിക്കുമോയെന്നും ചോദിച്ചു. 2006 ല്‍ ബിജെപിയ്ക്കൊപ്പം നിന്നതില്‍ തനിക്ക് ഖേദമില്ലെന്നും അന്ന് മുന്നണിയ്ക്ക് ശക്തികൂട്ടുക എന്നത് മാത്രമായിരുന്നു ലക്ഷ്യം ഉണ്ടായിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ ബിജെപി വന്‍ ശക്തിയായി മാറിയിരിക്കുകയാണെന്നും പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ തങ്ങളുടെ എതിരാളികളാണെന്നും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular