Thursday, April 25, 2024
HomeKeralaശ്രീരാമദാസ ആശ്രമവും ഹനുമാന്‍ ക്ഷേത്രവും

ശ്രീരാമദാസ ആശ്രമവും ഹനുമാന്‍ ക്ഷേത്രവും

ശ്രീരാമദാസ ആശ്രമവും ഹനുമാന്‍ ക്ഷേത്രവും ഹ്യൂസ്റ്റനില്‍ ഉയരുന്നു, കെഎച്ച്എന്‍എ ആസ്ഥാനവും

ഹ്യൂസ്റ്റണ്‍: കേരളത്തിന്റെ ആധ്യാത്മിക ചൈതന്യം എന്ന് വിശേഷിപ്പിക്കാവുന്ന ചെങ്കോട്ടുകോണം മഠാധിപതി ആയിരുന്ന  ജഗദ്ഗുരു സത്യാനന്ദ സരസ്വതി സ്വാമികളുടെ ചിരകാലാഭിലാക്ഷം ഹ്യൂസ്റ്റനില്‍ സാക്ഷാത്കരിക്കപ്പെടുകയാണ്. ഹിന്ദുക്കളിലെ ജാതിഭേദം തുടച്ചുനീക്കാനായി ‘യുണൈറ്റഡ് ഹിന്ദു’ എന്ന ആശയം പ്രാവര്‍ത്തികമാക്കി അതിലൂടെ ഐക്യവും സനാതന മൂല്യവും ഉള്‍ക്കൊള്ളുന്ന ഒരു ഹിന്ദു ജനത സ്വാമിജിയുടെ എക്കാലത്തെയും സ്വപ്നമായിരുന്നു.
അതിനായി അമേരിക്ക സന്ദര്ശിച്ചപ്പോഴൊക്കെ അദ്ദേഹം അമേരിക്കയിലെ ഹിന്ദുക്കളെ ഉദ്‌ബോധിപ്പിച്ചിരുന്നു. ഹിന്ദു വേള്‍ഡ് പാര്‍ലമെന്റ് സ്ഥാപിക്കുക എന്ന സ്വപനം അദ്ദേഹം മുറുകെ പിടിച്ചിരുന്നു എന്നും. അദ്ദേഹം മുന്‍കൈ എടുത്തു പ്രവര്‍ത്തികമാക്കിയ കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക എന്ന സംഘടന (കെ എച്ച്എന്‍ എ) അവരുടെ പ്രവര്‍ത്തനങ്ങളില്‍ ബഹുദൂരം മുന്‌പോട്ടു പോയിക്കഴിഞ്ഞു.
കെ എച്ച്എന്‍എയുടെ സ്ഥാപകരും അഭ്യുദയകാംഷികളുമായ ഏതാനും പേര്‍ ഒരുമിച്ചു ചേര്‍ന്ന് രൂപീകരിച്ച സത്യാനന്ദ സരസ്വതി ട്രസ്റ്റ്ന്‍റെ മേല്‍ നോട്ടത്തിലായിരിക്കും ആശ്രമവും ക്ഷേത്രവും നിലവില്‍ വരുക. ഇതിനായി ഹ്യൂസ്റ്റണ്‍ സിറ്റിയില്‍നിന്നും ഏകദേശം 15 മൈല്‍ ദൂരെ പെയര്‍ലാന്റില്‍ പ്രസിദ്ധമായ ശ്രി മീനാക്ഷി ക്ഷേത്രത്തിനഭിമുഖമായി  അഞ്ച് ഏക്കര്‍ സ്ഥലം ട്രസ്റ്റ് വാങ്ങിക്കഴിഞ്ഞു. ചേങ്കോട്ടുകോണം രാമദാസ ആശ്രമത്തിലെ സത്യാനന്ദ സരസ്വതി സ്വാമികളുടെ മുഘ്യ ശിഷ്യന്‍ ശ്രി സനാതന  മഹര്‍ഷി ആണ് ഹൂസ്റ്റണിലെ ആശ്രമത്തിന്റെ ആത്മീയാചാര്യന്‍.
1983 ല്‍ ആണ് ശ്രി സത്യാനന്ദ സരസ്വതി സാമികള്‍ അമേരിക്കയില്‍ എത്തുന്നത്. അന്ന് വിശ്വ ഹിന്ദു പരിഷത് ന്യൂ യോര്‍ക്കിലെ മാഡിസണ്‍ സ്ക്യുയറില്‍ സംഘടിപ്പിച്ച കോണ്‍ഫ്രന്‍സില്‍ മുഘ്യപ്രഭാഷണം നടത്തിയത് അദ്ദേഹമായിരുന്നു. രണ്ടാമത് 1997 ല്‍ അമേരിക്കയിലെ പത്തു സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം ശ്രീ രാമദാസ മിഷന്‍റെ  പത്തു സെന്ററുകള്‍ സ്ഥാപിച്ചു. 2000 രാമാണ്ടില്‍ വീണ്ടും യു എന്‍ മില്ലേനിയം വേള്‍ഡ് പീസ് സമ്മിറ്റില്‍ മുഘ്യ പ്രഭാഷകനായി  എത്തിയ അദ്ദേഹം സനാതന ധര്‍മം സംരക്ഷിക്കാനും അതുവഴി ലോക രക്ഷക്കായി പ്രവര്‍ത്തിക്കാനും ആഹ്വാനം ചെയ്തു. തിരികെ പോകും മുന്‍പ് കേരള ഹിന്ദുക്കള്‍ക്കായി കെ എച്ച്എന്‍എ എന്ന ആശയത്തിന് രൂപം നല്‍കി. 2001 ല്‍ ഡാളസില്‍ അരങ്ങേറിയ ആദ്യത്തെ കണ്‍വന്‍ഷനില്‍ ഭദ്രദീപം കൊളുത്തി ജാതികളില്ലാത്ത ഹിന്ദു സംഗമത്തിന് വേദിയൊരുക്കി.
ആശ്രമത്തിന്റെ പണികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ട്രസ്റ്റിന്റെ സ്ഥാപകരില്‍ ഒരാളായ ജി കെ പിള്ള പറഞ്ഞു. ജി കെ പിള്ളയെ കൂടാതെ സോമരാജന്‍ നായര്‍, മാധവന്‍ ബി നായര്‍, രഞ്ജിത് പിള്ള, ഡോ രാമദാസ്, രവി വള്ളത്തേരില്‍ സുനില്‍ നായര്‍, ജയപ്രകാശ്, വിശ്വനാഥന്‍ നായര്‍  തുടങ്ങി പതിനഞ്ചോളം അംഗങ്ങളാണ് ഇപ്പോള്‍ ഉള്ളത്. സ്വാമിജിയുടെ ആശങ്ങളുമായി പൊരുത്തപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആര്‍ക്കും ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാം എന്ന് ജി കെ പിള്ള പറഞ്ഞു.
രണ്ടു മില്ല്യന്‍ ഡോളറാണ് ആശ്രമത്തിനും ക്ഷേത്രത്തിനുമായി വകയിരുത്തിയിരിക്കുന്നത്. തന്റെ സമാധിക്കുമുന്പ് അമേരിക്കയില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം വരെ സ്വാമി സത്യാനന്ദ സരസ്വതി നിര്‍മ്മിച്ചിരുന്നു. ആ വിഗ്രഹം ആയിരിക്കും ഹൂസ്റ്റണിലെ ആശ്രമത്തില്‍ പ്രതിഷ്ഠിക്കുക. അതിനു ശേഷം നിര്‍മിക്കുന്ന നൂറ് അടി ഉയരത്തിലുള്ള പ്രതിഷ്ഠയായിരിക്കും ഈ ഹനുമാന്‍ ക്ഷേത്രത്തിന്റെ പ്രത്യേകത എന്നും ജി കെ പിള്ള പറഞ്ഞു. ക്ഷേത്ര സമുച്ചയത്തില്‍ തന്നെ കെ എഛ് എന്‍ എ യ്ക്ക് ഒരു ആസ്ഥാനവും നിര്‍മിച്ചു നല്കാന്‍ ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു.
അനില്‍ ആറന്മുള
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular