Saturday, July 27, 2024
HomeIndiaസൈന്യത്തിൽ ചേർന്നത് 2017ൽ; കശ്മീരിൽ വീരമൃത്യു വരിച്ച വൈശാഖിന്റെ പ്രായം വെറും 24

സൈന്യത്തിൽ ചേർന്നത് 2017ൽ; കശ്മീരിൽ വീരമൃത്യു വരിച്ച വൈശാഖിന്റെ പ്രായം വെറും 24

കൊല്ലം: കശ്മീരിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച ഭീകരരുമായി സൈന്യം ഏറ്റുമുട്ടൽ തുടരുമ്പോഴും വൈശാഖിന്റെ വേർപാടിൽ വിതുമ്പുകയാണ് ജന്മനാട്. ഏറ്റമുട്ടലിൽ ഭീകരരാൽ കൊല്ലപ്പെട്ട അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരിൽ കൊട്ടാരക്കര സ്വദേശിയായ വൈശാഖുമുണ്ടെന്ന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ അറിഞ്ഞത്. രാജ്യത്തിനായി വീരമൃത്യു വരിക്കുമ്പോൾ വെറും 24 വയസ് മാത്രമാണ് വൈശാഖിന്റെ പ്രായം.

നാല് വർഷം മുമ്പാണ് വൈശാഖ് സൈന്യത്തിൽ ചേർന്നത്. കൊട്ടാരക്കര വെളിയം ആശാമുക്ക് സ്വദേശിയായ വൈശാഖ് ഇക്കഴിഞ്ഞ ഓണത്തിനാണ് ഒടുവിൽ നാട്ടിലെത്തിയത്. ഹരികുമാർ-മീന ദമ്പതികളുടെ മകനായ വൈശാഖിന് ശിൽപ എന്ന സഹോദരിയുമുണ്ട്. പൂഞ്ച് സെക്ടറിൽ തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ വൈശാഖ് ഉൾപ്പെടെ നാല് സൈനികരും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെടുകയായിരുന്നു. വൈശാഖിന്റെ മൃതദേഹം ചൊവ്വാഴ്ചയോടെ നാട്ടിലെത്തുമെന്നാണ് സൂചന.

പഞ്ചാബ് സ്വദേശികളായ സുബേധർ ജസ്വീന്ദർ സിംഗ്, മൻദീപ് സിംഗ്, ഗഡ്ഡൻ സിംഗ്, യുപി സ്വദേശി സരത് സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ച മറ്റ് സൈനികർ. സംഘർഷ സ്ഥലത്ത് സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണ്. പൂഞ്ച് സെക്ടറിൽ രണ്ട് കിലോമീറ്റർ പരിധിക്കുള്ളിൽ രണ്ടിടങ്ങളിലായാണ് ഏറ്റുമുട്ടൽ തുടരുന്നത്. ഒരു സൈനികന് പരിക്കേറ്റതായാണ് വിവരം. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചതായും റിപ്പോർട്ടുകളുണ്ട്.

RELATED ARTICLES

STORIES

Most Popular