Sunday, May 5, 2024
HomeUSAയുക്രൈനിൽ സമാധാനത്തിനു രഹസ്യ ദൗത്യം ഏറ്റെടുത്തെന്നു വെളിപ്പെടുത്തി മാർപാപ്പ

യുക്രൈനിൽ സമാധാനത്തിനു രഹസ്യ ദൗത്യം ഏറ്റെടുത്തെന്നു വെളിപ്പെടുത്തി മാർപാപ്പ

റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ വത്തിക്കാൻ ഒരു രഹസ്യ ദൗത്യം ഏറ്റെടുത്തിട്ടുണ്ടെന്നു ഫ്രാൻസിസ് മാർപാപ്പ വെളിപ്പെടുത്തി. യുക്രൈനിൽ നിന്നു റഷ്യ പിടിച്ചുകൊണ്ടു പോയ കുട്ടികളെ തിരിച്ചു അവരുടെ കുടുംബങ്ങളിൽ എത്തിക്കാൻ മനുഷ്യ സാധ്യമായ എല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഹങ്കറിയിൽ മൂന്നു ദിവസം സന്ദര്ശനം നടത്തി മടങ്ങിയ പാപ്പാ,  പ്രസിഡന്റ് വിക്ടർ ഓർബാനുമായി ഈ വിഷയം സംസാരിച്ചിരുന്നുവെന്നു പറഞ്ഞു. ബുഡാപെസ്റ്റിലെ റഷ്യൻ ഓർത്തഡോൿസ് സഭാ പ്രതിനിധിയോടും സംസാരിച്ചു. “എല്ലാവർക്കും സമാധാനത്തിൽ താൽപര്യമുണ്ട്.”

ഹങ്കറി നേറ്റോയുടെ ഭാഗമായി പാശ്ചാത്യ ചേരിയിൽ നിൽക്കുന്നുവെങ്കിലും ഓർബാൻ വ്യത്യസ്‍തമായ രീതിയിലാണ് വിഷയത്തെ സമീപിച്ചിട്ടുള്ളത്. അമേരിക്കയും യൂറോപ്പും യുക്രൈന് ആയുധം നൽകുന്നതിനെ അദ്ദേഹം എതിർക്കുന്നു. റഷ്യയ്‌ക്കെതിരായ ഉപരോധങ്ങളെയും.

മാർപാപ്പ റഷ്യയെ അപലപിക്കയും യുക്രൈനിൽ നടക്കുന്നതു സ്റ്റാലിന്റെ കാലത്തേ കശാപ്പുകൾ പോലെയാണെന്നു ചൂണ്ടിക്കാട്ടുകയും ചെയ്‌തിട്ടുണ്ട്‌.

വ്യാഴാഴ്ച യുക്രൈൻ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹലിനെ കണ്ട പാപ്പാ സമാധാന നീക്കം ചർച്ച ചെയ്തതായി സ്ഥിരീകരിച്ചു. കുട്ടികളെ തിരിച്ചു കിട്ടാൻ ഷ്മിഹൽ പാപ്പയുടെ സഹായം തേടി. ആ കുറ്റത്തിന്റെ പേരിൽ രാജ്യാന്തര കോടതി പ്രസിഡന്റ് പുട്ടിനു അറസ്റ്റ് വാറന്റ് ഇറക്കിയിരുന്നു.

അഭയാർഥികൾക്കായി കൊട്ടിയടച്ച വാതിലുകൾ തുറക്കണമെന്നു ഡാന്യൂബ് നടിയുടെ തീരത്തു കുർബാന അർപ്പിക്കുമ്പോൾ പാപ്പാ ഹങ്കേറിയൻ പ്രസിഡന്റിനോട് അഭ്യർഥിച്ചു.

Vatican in move to end war in Ukraine, says Pope

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular