Thursday, May 2, 2024
HomeKeralaആറ് പള്ളി കൂടി ഓര്‍ത്തഡോക്‌സ് പക്ഷത്തിന് കൈമാറണമെന്ന് ഹൈക്കോടതി: നീതിനിഷേധമെന്ന് യാക്കോബായ സഭ

ആറ് പള്ളി കൂടി ഓര്‍ത്തഡോക്‌സ് പക്ഷത്തിന് കൈമാറണമെന്ന് ഹൈക്കോടതി: നീതിനിഷേധമെന്ന് യാക്കോബായ സഭ

കൊച്ചി : സംസ്ഥാനത്ത് യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ആറുപള്ളികള്‍ കൂടി ഓര്‍ത്തഡോക്സ് വിഭാഗത്തിന് നല്‍കണമെന്ന് ഹൈക്കോടതി .
വിധി രണ്ടുമാസത്തിനകം നടപ്പാക്കണമെന്നും പോലീസ് സംരക്ഷണയില്‍ പള്ളികള്‍ കൈമാറണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം, കൈമാറാന്‍ ഉത്തരവിട്ട പള്ളികളിലെ ഭൂരിഭാഗം വിശ്വാസികളും യാക്കോബായ വിഭാഗക്കാരാണെന്നും വിധിക്കെതിരേ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുമെന്നും മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലിത്ത പറഞ്ഞു.

ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ പള്ളികളെ സംബന്ധിച്ച്‌ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് നിലവില്‍ യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള ആറുപള്ളികള്‍ കൂടി ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാന്‍ ഉത്തരവിട്ടിരിക്കുന്നത്.

രണ്ടുമാസത്തിനകം ഈ പള്ളികള്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്. നിലവില്‍ സര്‍ക്കാര്‍ എടുത്തുകൊണ്ടിരിക്കുന്ന ചില നടപടികള്‍ പ്രശ്നപരിഹാരത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായും യാക്കോബായ മെത്രാപ്പോലിത്തന്‍ ട്രസ്റ്റി അറിയിച്ചു.

കൈമാറാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുള്ള ഈ ആറ് പള്ളികളില്‍ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ നാമമാത്രമാണെന്നും അതിനാല്‍ത്തന്നെ ഇത് നീതിനിഷേധമാണെന്നും യാക്കോബായ സഭ പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular