Friday, April 19, 2024
HomeEditorialമാധ്യമ സ്വാതന്ത്ര്യസൂചികയില്‍ ഇന്ത്യ നൂറ്റി അറുപത്തിയൊന്നാം സ്ഥാനത്ത്

മാധ്യമ സ്വാതന്ത്ര്യസൂചികയില്‍ ഇന്ത്യ നൂറ്റി അറുപത്തിയൊന്നാം സ്ഥാനത്ത്

മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍   നൂറ്റിയെണ്‍പത് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നൂറ്റി അറുപത്തിയൊന്നാം സ്ഥാനത്ത്  .

കഴിഞ്ഞവര്‍ഷം നൂറ്റിയമ്ബതാം സ്ഥാനത്തായിരുന്ന ഇന്ത്യ പതിനൊന്ന് സ്ഥാനങ്ങളാണ് താഴേക്ക് ഇറങ്ങിയത്. ആഗോള മാധ്യമ നിരീക്ഷണ സംഘടനയായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യ പിന്നോട്ട് പോയിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകരുടെ അവസ്ഥ ഏറ്റവും ഗുരുതരമായ 31 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെട്ടിട്ടുണ്ട്. മാധ്യമവേട്ടയും എന്‍ഡിടിവി ഏറ്റെടുക്കലും ആര്‍എസ്‌എഫ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. രാഷ്ട്രീയ, സുരക്ഷാ സൂചകങ്ങളാണ് ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണം.

നോര്‍വേ, അയര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ പത്രസ്വാതന്ത്ര്യത്തില്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നിലനിര്‍ത്തി. അയല്‍ രാജ്യങ്ങളായ അഫ്ഗാനിസ്ഥാനും ശ്രീലങ്കയും പാക്കിസ്ഥാനും ഇന്ത്യയേക്കാള്‍ ഭേദപ്പെട്ട നിലയിലാണ്. കഴിഞ്ഞ വര്‍ഷം 157-ാം സ്ഥാനത്തായിരുന്ന പാക്കിസ്ഥാന്‍ 150-ാം സ്ഥാനത്താണ്. ശ്രീലങ്കയും സൂചികയില്‍ കാര്യമായ പുരോഗതി കൈവരിച്ചു. 2022-ലെ 146-ല്‍ നിന്ന് ഈ വര്‍ഷം 135 -ാം സ്ഥാനത്തെത്തി ശ്രീലങ്ക.

മാധ്യമസ്വാതന്ത്ര്യത്തെ സംരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യവുമായി  പാരീസില്‍ ആസ്ഥാനമായി    പ്രവര്‍ത്തിക്കുന്ന  അന്താരാഷ്ട്ര എന്‍ജിഒ- ആര്‍എസ്‌എഫ്നു  ഐക്യരാഷ്ട്രസഭയുമായി കൂടിയാലോചനാ പദവിയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular