Thursday, May 2, 2024
HomeKeralaകേസുകളില്‍പ്പെടുന്ന പ്രവര്‍ത്തകരെ പാര്‍ട്ടി സംരക്ഷിക്കും: അക്രമത്തിന് പ്രോത്സാഹനവുമായി കെ സുധാകരന്‍

കേസുകളില്‍പ്പെടുന്ന പ്രവര്‍ത്തകരെ പാര്‍ട്ടി സംരക്ഷിക്കും: അക്രമത്തിന് പ്രോത്സാഹനവുമായി കെ സുധാകരന്‍

ണ്ണൂര്‍ : അക്രമത്തിന് പ്രോത്സാഹനം നല്‍കുന്ന രീതിയില്‍ വിവാദ പ്രസംഗവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

കേസില്‍പ്പെടുന്ന കേണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടി സംരക്ഷിക്കുമെന്നും സൗജന്യമായി കേസ് വാദിക്കാന്‍ ലീഗല്‍ സെല്ലുണ്ടാക്കിയെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരിലെ കെഎസ്യു പരിപാടിയിലായില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.

എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകികളെ പാര്‍ട്ടി സംരക്ഷിച്ചുവെന്നും സുധാകരന്‍ പ്രസംഗത്തില്‍ പരോക്ഷമായി പറഞ്ഞു. ഇടുക്കിയിലെ കുട്ടികളെ പാര്‍ട്ടി സംരക്ഷിച്ച്‌ നിര്‍ത്തി എന്നാണ് സുധാകരന്‍ പറഞ്ഞത്.

“ഇടുക്കിയിലെ ചെറുപ്പക്കാരായ കുട്ടികള് കാട്ടിയ ആത്മധൈര്യം അവിടെ പാര്ട്ടിക്ക് പോലും നവചൈതന്യം പകര്ന്നു. അവരെ സംരക്ഷിച്ച്‌ നിര്ത്തി. എന്റെ കുട്ടികളെ ഞങ്ങള്‍ സംരക്ഷിക്കും എന്ന് പച്ചയായി പറയാനുള്ള തന്റേടം കോണ്‍ഗ്രസ് കാണിച്ചു.

നിങ്ങളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഉണ്ട്. കോണ്‍ഗ്രസ് കെഎസ്യുവിനെയും യൂത്ത് കോണ്‍ഗ്രസിനെയും പോഷക സംഘടനകളെയും സംരക്ഷിക്കും. രാഷ്ട്രീയ കേസുകള്‍ നേരിടാന്‍ ലീഗല്‍ സെല്‍ ഉണ്ടാക്കി. അത് കേരളത്തില്‍മൊത്തമാണ്. ലീഗല്‍ സെല്ലിലെ വക്കീലന്‍മാരെ വെച്ച്‌ നിങ്ങളുടെ ഏത് കേസ് നടത്താനും കെപിസിസി സംവിധാനമുണ്ടാക്കി”- എന്നായിരുന്നു സുധാകരന്റെ പ്രസംഗം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular