Tuesday, April 30, 2024
HomeIndia'ഗുസ്തി താരങ്ങളെ വേദനിപ്പിക്കാന്‍ മുതിരേണ്ട' -മുന്നറിയിപ്പുമായി മമതാ ബാനര്‍ജി

‘ഗുസ്തി താരങ്ങളെ വേദനിപ്പിക്കാന്‍ മുതിരേണ്ട’ -മുന്നറിയിപ്പുമായി മമതാ ബാനര്‍ജി

കൊല്‍ക്കത്ത : ജന്തര്‍ മന്തിറില്‍ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ പൊലീസ് കൈകാര്യം ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ കേന്ദ്ര ഭരണത്തിലുള്ള ബി.ജെ.പിക്ക് മുന്നറിയിപ്പുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

നമ്മുടെ പെണ്‍മക്കളുടെ മാനം ഇത്തരത്തില്‍ നശിപ്പിക്കുന്നത് അങ്ങേയറ്റം അപമാനകരമാണെന്ന് മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തു.

‘ഇന്ത്യ അതിന്റെ പെണ്‍മക്കള്‍ക്കൊപ്പം നിലകൊള്ളും. ഞാന്‍ മനുഷ്യനെന്ന നിലക്ക് തീര്‍ച്ചയായും ഗുസ്തി താരങ്ങള്‍ക്കൊപ്പമാണ്. നിയമം എല്ലാവര്‍ക്കും ഉള്ളതാണ്. ‘ഭരണാധികാരിയുടെ നിയമത്തിന്’ ഈ പോരാളികളുടെ അന്തസ്സിനെ ഹൈജാക്ക് ചെയ്യാനാകില്ല. നിങ്ങള്‍ക്ക് അവരെ അധിക്ഷേപിക്കാനാകുമായിരിക്കും. പക്ഷേ, അവരുടെ ഊര്‍ജ്ജത്തെ ഇല്ലാതാക്കാനാകില്ല. ഇത് ശരിയായ പോരാട്ടമാണ്. അത് തുടരും.’ -മുഖ്യമന്ത്രി വ്യക്തമാക്കി.

‘നമ്മുടെ ഗുസ്തി താരങ്ങളെ വേദനിപ്പിക്കാന്‍ മുതിരേണ്ട, രാജ്യം അവരുടെ കണ്ണുനീര്‍ കാണുന്നുണ്ട്. രാജ്യം നിങ്ങള്‍ക്ക് മാപ്പു തരില്ല. നമ്മുടെ താരങ്ങളോട് ശക്തരായി തന്നെ തുടരാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. എന്റെ എല്ലാ ശക്തിയും അവര്‍ക്ക് പങ്കുവെക്കുന്നു.’ – മമത കൂട്ടിച്ചേര്‍ത്തു.

പൊലീസ് അതിക്രമത്തെ കുറിച്ച്‌ പറഞ്ഞുകൊണ്ട് ഗുസ്തി താരം വിനേഷ് ഫോഗട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ വിഡിയോ പുറത്തു വന്നതിനു പിറകെയാണ് മമതയുടെ ട്വീറ്റ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular