Friday, April 26, 2024
HomeUSAകോപ്പേൽ സെന്റ് അൽഫോൻസാ ചർച്ച് വിൻസന്റ് ഡി പോൾ സംഘടിപ്പിച്ച ബോട്ടു യാത്ര ഉജജ്വലമായി

കോപ്പേൽ സെന്റ് അൽഫോൻസാ ചർച്ച് വിൻസന്റ് ഡി പോൾ സംഘടിപ്പിച്ച ബോട്ടു യാത്ര ഉജജ്വലമായി

ഡാലസ് : കോപ്പേൽ സെന്റ് അൽഫോൻസാ ചർച്ച് വിൻസെന്റ് ഡി പോൾ സംഘടനയുടെ നേത്യത്വത്തിൽ ഏപ്രിൽ മുപ്പതാം തീയതി സംഘടിപ്പിച്ച ബോട്ട് യാത്ര എല്ലാംവർക്കും ആനന്ദം പകർന്നു. ഒക്റോബർ ഇരുപത്തിമൂന്നാം തീയതി ലൂയിസില്ല. തടാകത്തിൽ നടത്തുവാൻ തീരുമാനിച്ച ഒരു യാത്രയായിരുന്നു. അന്ന് കാലവസ്ഥ അനുകൂലമല്ലാതിരുന്നതു നിമിത്തം മുടങ്ങിപോയിരുന്നു.

അന്നത്തെ ആ ദുഃഖം ഏപ്രിൽ മുപ്പതാം തീയതി ഞായറാഴ്ച ഏവർക്കും സന്തോഷകരമായ ഒരു യാത്രയായി മാറി. ദിവസം തന്നെ പരിശുദ്ധകുർബാനയുടെ മധ്യേ വൈദികൻ വായിച്ച സുവിശേഷത്തിന്റെ തുടക്കം ഇങ്ങിനെയായിരുന്നു “ദുഃഖം സന്തോഷമായി മാറും (como 16: 16-24 ) ഈ ബോട്ടുയാത്രയുമായി കൂട്ടി വായിക്കുമ്പോൾ ഇത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്.

മൂന്നു മണിക്കൂർ ലൂയിസില്ലാ തടാകത്തിൽ കൂടിയുള്ള ഉല്ലാസയാത്രയിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെട്ടിരുന്നു. രണ്ടു നിലകളിലുള്ള ബോട്ടിന്റെ മുകളിലത്തെ നിലയിൽ നിന്നുള്ള കാഴ്ച വളരെ ആസ്വാദ്യകരമായി അനുഭവപ്പെട്ടു.

വീടുകളിൽ നിന്ന് ഉണ്ടാക്കികൊണ്ടുവന്ന വിവിധ തരം ആഹാരസാധനങ്ങൾ ഈ യാത്രക്ക് കൂടുതൽ ഉൻമേഷം പകർന്നു. ഈ താടകയാത്ര പരസ്പരം എല്ലാംവർക്കും പരിചയപ്പെടുവാനും സൗഹ്യദ സംഭാഷണങ്ങൾ പങ്കുവയ്ക്കുവാനുമുള്ള അവസരം ഉണ്ടായി. തമാശകൾ പറഞ്ഞും പൊട്ടിചിരിച്ചും മൂന്നു മണിക്കൂർ സമയം പോയത് അറിഞ്ഞില്ല. അടുത്ത ഒരു യാത്ര ഉടനെ പ്രതീക്ഷിച്ചു കൊണ്ട് എല്ലാം വരും പിരിഞ്ഞു. കോപ്പേൻ ചർച്ച് വികാരി ഫാദർ ക്രിസ്റ്റി പറമ്പുകാട്ടിൽ വളരെയധികം പിന്തുണ ഈ യാത്രക്കു വേണ്ടി ചെയ്തിരുന്നു.

ഞങ്ങളുടെ ബോട്ടുയാത്രയുടെ ദിവസം തന്നെ അച്ചന് പുതിയ പള്ളിയായ സാൻ ഫെർണാഡോ, കാലിഫോർണിയാക്ക് സ്ഥലം മാറി പോകുന്ന ദിവസം കൂടി ആയതിനാൽ ഞങ്ങളുടെ ഒപ്പം ഈ ഉല്ലാസ യാത്രയിൽ പങ്കു ചേരുവാൻ സാധിച്ചില്ല. വിൻസന്റ് ഡി പോൾ സംഘടനയുടെ എല്ലാം അംഗങ്ങളും ഈ തടാക യാത വിജയത്തിൽ എത്തിക്കുവാൻ വേണ്ടി പരിശ്രമിച്ചു വിൻസന്റ് ഡി. പോൾ വൈസ് പ്രസിഡന്റ് ശ്രി. ജേക്കബ് ചേന്നാട്ട് യാത്ര കോർഡിനേറ്റ് ചെയ്തു.

റിപ്പോർട്ട് : ലാലി ജോസഫ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular