Saturday, July 27, 2024
HomeCinemaമെനഞ്ഞ തന്ത്രങ്ങളെല്ലാം പാളി: ദ കേരള സ്റ്റോറി തിയേറ്ററുകളിലേക്ക്: കേരളത്തില്‍ റിലീസ് ചെയ്യുന്ന തിയേറ്ററുകളുടെ ലിസ്റ്റ്

മെനഞ്ഞ തന്ത്രങ്ങളെല്ലാം പാളി: ദ കേരള സ്റ്റോറി തിയേറ്ററുകളിലേക്ക്: കേരളത്തില്‍ റിലീസ് ചെയ്യുന്ന തിയേറ്ററുകളുടെ ലിസ്റ്റ്

തിരുവനന്തപുരം : ആസൂത്രിതമായി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെട്ട യുവതികളുടെ കഥ പറയുന്ന ബോളിവുഡ് ചിത്രം ദ കേരള സ്‌റ്റോറി നാളെരാജ്യമെമ്ബാടും ഇന്ന് (മെയ് 5 ) പ്രദര്‍ശനം ആരംഭിക്കും.

ആദ്യദിനം കേരളത്തിലെ 21 തീയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഇതിനോടകം ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റുപോയിട്ടുണ്ട്. ഇന്ന് (മെയ് 5 ) രാവിലെ 11 മണിക്ക് തിരുവനന്തപുരം ഏരിസ്‌പ്ലെക്‌സിലാണ് ചിത്രത്തിന്റെ കേരളത്തിലെ ആദ്യ പ്രദര്‍ശനം. തപസ്യ കലാസാംസ്‌കാരിക വേദിയാണ് ഈ പ്രത്യേക പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

കേരളത്തില്‍ റിലീസിനെത്തുന്ന തിയ്റ്ററുകള്‍

1. തിരുവനന്തപുരം- ഏരീസ് പ്ലക്‌സ്,

2. തിരുവനന്തപുരം- പിവിആര്‍ ലുലു

3. പുനലൂര്‍- ദേവ

4. കൊച്ചി- പിവിആര്‍ ലുലു

5. കൊച്ചി- സിനിപോളിസ്

6. കൊച്ചി- ഷേണായീസ്

7. തൃശൂര്‍- ഇനോക്‌സ്

8. തൃശൂര്‍- ജോസ്

9. പെരുമ്ബാവൂര്‍- ഇവിഎം

10. ആലുവ- മാതാ

11. ഇരിഞ്ഞാലക്കുട- ചെമ്ബകശേരിയില്‍

12. പാലക്കാട്- അരോമ

13. കോഴിക്കോട്- ക്രൗണ്‍

14. കോഴിക്കോട്- സിനിപോളിസ്

15. കോഴിക്കോട്- റീഗല്‍ (ഈസ്റ്റഹില്‍)

16. കാസര്‍ഗോഡ്- സിനികൃഷ്ണ

17. കാഞ്ഞങ്ങാട്- ദീപ്തി

18. മഞ്ചേരി- ലാഡര്‍

19. പെരിന്തല്‍മണ്ണ- വിസ്മയ

20. വടകര- കീര്‍ത്തി

21. വളാഞ്ചേരി- പോപ്പുലര്‍

സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ച്‌ മാറ്റങ്ങള്‍ വരുത്തിയ രണ്ട് മണിക്കൂര്‍ പത്തൊമ്ബത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഭാഗമാണ് തിയറ്ററുകളില്‍ എത്തുന്നത്. സിനിമയുടെ പ്രദര്‍ശനവും റിലീസും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതം പ്രകടിപ്പിച്ചിരുന്നു. സിനിമയുടേത് സാങ്കല്‍പിക കഥയാണെന്ന മുന്നറിയിപ്പ് കൂടി ചേര്‍ക്കണമെന്ന ആവശ്യം നിര്‍മ്മാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷാ അംഗീകരിച്ചില്ല.

RELATED ARTICLES

STORIES

Most Popular