Saturday, July 27, 2024
HomeIndiaരാഹുലിനെ ശിക്ഷിച്ച ജഡ്ജിയുടെ സ്ഥാനക്കയറ്റം: എതിരായ ഹരജി സുപ്രീംകോടതി എട്ടിന് പരിഗണിക്കും

രാഹുലിനെ ശിക്ഷിച്ച ജഡ്ജിയുടെ സ്ഥാനക്കയറ്റം: എതിരായ ഹരജി സുപ്രീംകോടതി എട്ടിന് പരിഗണിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തി കേസില്‍ ശിക്ഷിച്ച സൂറത്ത് കോടതി ജഡ്ജി ഹരീഷ് വര്‍മ ഉള്‍പ്പെടെ 68 ജഡ്ജിമാര്‍ക്ക് ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്‍കുന്നതിനെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി എട്ടിന് പരിഗണിക്കും.

ഹരീഷ് വര്‍മയ്ക്ക് രാജ്കോട്ട് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിച്ചിരുന്നു. 65 ശതമാനം പ്രമോഷന്‍ ക്വോട്ടയില്‍ സ്ഥാനക്കയറ്റം നല്‍കാനുള്ള പട്ടികയില്‍ വര്‍മ ഉള്‍പ്പെട്ടിരുന്നു.

ഗുജറാത്ത് ലീഗല്‍ ഡിപാര്‍ട്മെന്‍റ് അണ്ടര്‍ സെക്രട്ടറി രവികുമാര്‍ മേഹ്ത, ലീഗല്‍ സര്‍വിസ് അതോറിറ്റി അസി. ഡറക്ടര്‍ സചിന്‍ പ്രതാപ് റായ് മേഹ്ത എന്നിവരാണ് ജഡ്ജിമാരുടെ സ്ഥാനക്കയറ്റത്തിനെതിരെ ഹരജി നല്‍കിയത്. ജഡ്ജിമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. മെരിറ്റും സീനിയോറിറ്റിയും പരിഗണിച്ച്‌ സ്ഥാനക്കയറ്റത്തിന് പുതിയ പട്ടിക തയാറാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ജഡ്ജിമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള ഹൈകോടതി ഉത്തരവില്‍ ഏപ്രില്‍ 28ന് സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തിരക്കിട്ടുള്ള ഈ നടപടിയില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

RELATED ARTICLES

STORIES

Most Popular