Friday, April 26, 2024
HomeEuropeസെല്‍ഫിയെടുക്കരുത്, ഓട്ടോ ഗ്രാഫ് നല്‍കാന്‍ പാടില്ല, അപരിചിതരില്‍ നിന്ന് ഭക്ഷണം വാങ്ങരുത് -രാജാവാകുന്നതോടെ ചാള്‍സിന്റെ ജീവിതം...

സെല്‍ഫിയെടുക്കരുത്, ഓട്ടോ ഗ്രാഫ് നല്‍കാന്‍ പാടില്ല, അപരിചിതരില്‍ നിന്ന് ഭക്ഷണം വാങ്ങരുത് -രാജാവാകുന്നതോടെ ചാള്‍സിന്റെ ജീവിതം അടിമുടി മാറും

ണ്ടന്‍ : ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ ഇന്ന് അധികാരമേല്‍ക്കുകയാണ്. അമ്മ എലിസബത്ത് രാജ്ഞിയുടെ മരണത്തിനു ശേഷമാണ് അധികാരം 74കാരനായ ചാള്‍സിലേക്ക് എത്തിയത്.

ബ്രിട്ടീഷ് രാജാവായി ചുമതലയേല്‍ക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയും ചാള്‍സ് തന്നെയാണ്. അധികാരമേല്‍ക്കുന്നതോടെ ചാള്‍സിന്റെ ജീവിത രീതികളും അടിമുടി മാറുകയാണ്. ചാള്‍സ് പിന്തുടരേണ്ട ശക്തമായ നിയമങ്ങളുമുണ്ട്. എന്തൊക്കെയാണ് ആ മാറ്റങ്ങള്‍ എന്നു നോക്കാം.

സെല്‍ഫിക്ക് പോസ് ചെയ്യരുത്

രാജാവാകുന്നതോടെ ചാള്‍സിന് ആരാധകരുടെ ഓട്ടോഗ്രാഫില്‍ ഒപ്പുവെക്കാനോ അവരുമായി സെല്‍ഫിക്ക് പോസ് ചെയ്യാനുമാകില്ല. ഈ ഒപ്പ് കള്ളയൊപ്പായി മാറ്റാനും വ്യക്തി വിവരങ്ങള്‍ മോഷ്ടിക്കപ്പെടാനും സാധ്യതയുള്ളതു കൊണ്ടാണ് ഇങ്ങനെയൊരു വിലക്ക് വന്നത്.

അധികാരം തന്നിലേക്ക് എത്തിയ അന്നുതൊട്ട് ഓട്ടോഗ്രാഫിന് വരുന്നവരോട് ‘ക്ഷണിക്കണം എന്റെ പദവി അതിന് അനുവദിക്കുന്നില്ല’ എന്നാണ് ചാള്‍സ് പറയാറുള്ളത്. രാജാവിന് മാത്രമല്ല, രാജകുടുംബത്തിലുള്ളവര്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണ്. സെല്‍ഫിക്ക് പോസ് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നവരോട് അന്തരിച്ച എലിസബത്ത് രാജ്ഞി കണ്ണുരുട്ടുമായിരുന്നു.

എല്ലാ സമ്മാനങ്ങളും സ്വീകരിക്കണം

തന്നെ തേടിയെത്തുന്ന എല്ലാ സമ്മാനങ്ങളും സ്വീകരിക്കാന്‍ ബ്രിട്ടനിലെ രാജാവ് ബാധ്യസ്ഥനാണ്.

രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കണം

ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് നടക്കുമ്ബോള്‍ രാജാവ് വോട്ട് ചെയ്യാന്‍ പാടില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ കാര്യത്തില്‍ നിഷ്പക്ഷത പാലിക്കല്‍ അനിവാര്യമാണ്. അതുപോലെ പൊതുമധ്യത്തില്‍ തന്റെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ പങ്കുവെക്കാനും പാടില്ല. ഇത്തരം വിഷയങ്ങള്‍ മുന്നിലെത്തുമ്ബോള്‍ നിഷ്പക്ഷത പാലിക്കുകയാണ് ബ്രിട്ടനിലെ രാജാവിനെ സംബന്ധിച്ച്‌ ഏറ്റവും അഭികാമ്യം.

അപരിചിതരില്‍ നിന്ന് ഭക്ഷണം സ്വീകരിക്കരുത്

അപരിചിതരില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കാന്‍ ബ്രിട്ടീഷ് രാജാവിനെ നിയമം അനുവദിക്കുന്നില്ല. രോഗബാധയില്‍ നിന്നും വിഷമേല്‍ക്കുന്നതില്‍ നിന്നും രാജാവിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണിത്. ഭക്ഷ്യവിഷബാധയേല്‍ക്കുന്നത് തടയാനായി സാധാരണ ഷെല്‍മത്സ്യങ്ങള്‍ ഒഴിവാക്കാന്‍ രാജകുടുംബാംഗങ്ങളോട് ആവശ്യപ്പെടാറുണ്ട്.

തീന്‍ മേശ മര്യാദ നിര്‍ബന്ധം

കിരീട ധാരണത്തിനു ശേഷം നടക്കുന്ന സല്‍കാരത്തിനിടെ, ഒപ്പം ഭക്ഷണം കഴിക്കാനിരിക്കുന്ന അതിഥികളോട് സംസാരിക്കാന്‍ മാത്രമേ നിയമം രാജാവിനെ അനുവദിക്കുന്നുള്ളൂ. രണ്ടാമത്തെ തവണ ഭക്ഷണം കഴിക്കുമ്ബോള്‍ സന്ദര്‍ശകര്‍ക്കു നേരെ തിരിഞ്ഞിരുന്നു തന്റെ ഇടത്തും വലത്തുമുള്ളവരുമായും രാജാവിന് സംസാരിക്കാം.

വിദേശ രാജ്യങ്ങളില്‍ പ്രത്യേക ഡ്രസ് കോഡ്

വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്ബോഴും അവിടങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുമ്ബോഴും രാജാവിന് ബ്രിട്ടന്റെ സംസ്കാരത്തിന് അനുസരിച്ച പ്രത്യേക വസ്ത്രധാരണ രീതിയുണ്ടായിരിക്കും.

യാത്ര ചെയ്യുമ്ബോള്‍ കറുത്ത ഔട്ഫിറ്റ് നിര്‍ബന്ധം

യാത്രകള്‍ക്കായി രാജാവ് പ്രത്യേക കറുത്ത വസ്ത്രം ധരിക്കണമെന്നാണ് നിയമം. മരണാന്തര ചടങ്ങുകള്‍ പോലുള്ള വന്നാല്‍ അതാകും ഏറ്റവും നല്ലത്.അതുപോലെ മകന്‍ വില്യമിനൊപ്പവും ഇനി ചാള്‍സിന് യാത്ര ചെയ്യാനാകില്ല. കാരണം ചാള്‍സിന്റെ പിന്‍ഗാമിയാണ് വില്യം. ബ്രിട്ടീഷ് നിയമപ്രകാരം രാജാവിനും അദ്ദേഹത്തിന്റെ അനന്തരാവകാശിക്കും പ്രത്യേകം വിമാനമുണ്ട്. അതുപോലെ ലൈസന്‍സില്ലാതെ വാഹനമോടിക്കാന്‍ അധികാരമുള ബ്രിട്ടനിലെ ഏക വ്യക്തിയും ഇനി ചാള്‍സ് ആയിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular