Friday, April 19, 2024
HomeKeralaനേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് എം ടി രമേശ്

നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് എം ടി രമേശ്

തിരുവനന്തപുരം:ബി ജെ പി പുനസംഘടനയിലെ അതൃപ്തി പ്രകടിപ്പിച്ച് എം ടി രമേശ്. ജയപ്രകാശ് നാരായണനെ അനുസ്മരിച്ചു കൊണ്ടുള്ള പോസ്റ്റിലാണ് അദ്ദേഹം വിമര്‍ശനം ഉയര്‍ത്തുന്നത്. തന്റെ എഴുപത്തിയഞ്ചാം വയസ്സിലും യുവാക്കളെ പ്രചോദിപ്പിക്കാനും നയിക്കാനും സാധിച്ചു. സ്വാതന്ത്ര്യ സമര കാലഘട്ടം മുതലുള്ള പരിചയവും പക്വതയും അദ്ദേഹത്തിന് മുതല്‍ക്കൂട്ടായി. സമരോത്സുക യൗവനങ്ങളെ കൂട്ടം തെറ്റാതെ സമരപാതയില്‍ നയിക്കാന്‍ ജെ.പിയുടെ അനുഭവ പരിചയവും പക്വതയും സഹായിച്ചു. പക്വതയുള്ള അനുഭവ പരിചയമുള്ള നേതൃത്വത്തിന് മാത്രമേ സമഗ്രമായ മാറ്റത്തിനും പരിവര്‍ത്തനത്തിനും സാധിക്കുകയുള്ളു എന്നും അദ്ദേഹം ഫെസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ജയപ്രകാശ് നാരായണന്റെ ജന്മദിനം.

ജനാധിപത്യത്തിന്റെ ജെ.പി.

എഴുപതുകളില്‍ ഇന്ത്യന്‍ യുവത്വത്തെ ത്രസിപ്പിച്ച വിപ്ലവ നായകന്‍ ജയപ്രകാശ് നാരായണനെ സ്മരിക്കാതെ രാജ്യത്തിന്റെ ജനാധിപത്യ ചരിത്രം പൂര്‍ത്തിയാകില്ല.

രാഷ്ട്രീയത്തിന് സംഭവിച്ച മൂല്യശോഷണവും വ്യാപകമാവുന്ന അഴിമതിയും തൊഴിലില്ലായ്മയും വരള്‍ച്ചയും എഴുപതുകളുടെ ആരംഭത്തില്‍ യുവജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം രൂപപ്പെടുത്തിയിരുന്നു. കലാലയങ്ങളും സര്‍വ്വകലാശാലകളും സമരഭൂമിയായി മാറി. ഈ സമരങ്ങള്‍ക്ക് ആശയപരമായ ദിശാബോധം നല്കിയതും സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയം യുവാക്കള്‍ക്കിടയില്‍ അവതരിപ്പിച്ചതും ജയപ്രകാശ് നാരായണ്‍ എന്ന നേതാവായിരുന്നു.സമരം ചെയ്യുക, ജയിലുകള്‍ നിറയട്ടെ എന്ന അദ്ദേഹത്തിന്റെ മുദ്രാവാക്യം ഇന്ത്യന്‍ യുവത്വം ഏറ്റെടുത്തു.

1975 ല്‍ അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായി. 1977 ല്‍ അടിയന്തരാവസ്ഥക്കു ശേഷം പ്രതിപക്ഷ കക്ഷികളെ ജനതാ പാര്‍ട്ടിക്ക് പിന്നില്‍ ഒരുമിപ്പിച്ചത് ജെ.പി. ആയിരുന്നു. 1902 ല്‍ ജനിച്ച ജയപ്രകാശ് നാരായണന്‍ അദ്ദേഹത്തിന്റെ മരണം വരെ ജനാധിപത്യത്തിനും ജനക്ഷേമത്തിനുമായി നിലകൊണ്ടു, അധികാരത്തോട് ഒട്ടും ആഭിമുഖ്യം കാണിക്കാതെ പൊതുപ്രവര്‍ത്തനത്തിന് മാതൃകയായി. തന്റെ എഴുപത്തിയഞ്ചാം വയസ്സിലും യുവാക്കളെ പ്രചോദിപ്പിക്കാനും നയിക്കാനും സാധിച്ചു. സ്വാതന്ത്ര്യ സമര കാലഘട്ടം മുതലുള്ള പരിചയവും പക്വതയും അദ്ദേഹത്തിന് മുതല്‍ക്കൂട്ടായി. സമരോത്സുക യൗവനങ്ങളെ കൂട്ടം തെറ്റാതെ സമരപാതയില്‍ നയിക്കാന്‍ ജെ.പിയുടെ അനുഭവ പരിചയവും പക്വതയും സഹായിച്ചു.
പക്വതയുള്ള അനുഭവ പരിചയമുള്ള നേതൃത്വത്തിന് മാത്രമേ സമഗ്രമായ മാറ്റത്തിനും പരിവര്‍ത്തനത്തിനും സാധിക്കു. 77 ല്‍ ജനതാ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ പ്രധാനമന്ത്രി പദം പോലും അദ്ദേഹത്തിന് സ്വീകരിക്കാമായിരുന്നു. പക്ഷെ പദവികളിലും അധികാരങ്ങളിലും അഭിരമിക്കാതെ മറ്റുള്ളവരെ പദവിലേക്ക് നയിക്കാനും കൈപ്പിടിച്ചുയര്‍ത്താനും ഒരു നേതാവ് കാണിക്കുന്ന മനോഭാവത്തിന്റെ പേരാണ് പക്വത.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular