Thursday, May 2, 2024
HomeGulfCristiano Ronaldo | ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കലിപ്പില്‍! മത്സരശേഷം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച എതിര്‍ ടീമിലെ സ്റ്റാഫിനെ...

Cristiano Ronaldo | ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കലിപ്പില്‍! മത്സരശേഷം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച എതിര്‍ ടീമിലെ സ്റ്റാഫിനെ തള്ളിമാറ്റി: വീഡിയോ വൈറല്‍

റിയാദ് : തിങ്കളാഴ്ച റിയാദില്‍ നടന്ന മത്സരത്തില്‍ അല്‍-ഖലീജിനോട് അല്‍-നാസര്‍ ക്ലബ് 1-1 ന് സമനിലയില്‍ പിരിഞ്ഞതോടെ, ആദ്യ ശ്രമത്തില്‍ തന്നെ സൗദി പ്രോ ലീഗ് നേടാമെന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതീക്ഷകള്‍ക്ക് മറ്റൊരു തിരിച്ചടി നേരിട്ടു.
അല്‍-അവ്വല്‍ പാര്‍ക്കില്‍ നാല് മിനിറ്റിന് ശേഷം ഫാബിയോ മാര്‍ട്ടിന്‍സിലൂടെ ലീഡ് നേടി അല്‍ ഖലീജ് ഞെട്ടിച്ചെങ്കിലും, അല്‍വാരോ ഗോണ്‍സാലസ് ഉടന്‍ തന്നെ അല്‍-നാസറിന് സമനില നേടിക്കൊടുത്തു.

കളി അവസാനിച്ചതിന് ശേഷം കൂടുതല്‍ നാടകീയതയുണ്ടായി. റൊണാള്‍ഡോ ഡ്രസിംഗ് റൂമിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ ടീമിലെ ഒരു അംഗം അദ്ദേഹത്തോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു. പക്ഷെ, പോര്‍ച്ചുഗീസ് സൂപ്പര്‍സ്റ്റാര്‍ അതില്‍ സന്തുഷ്ടനായിരുന്നില്ല. അല്‍-ഖലീജ് സപ്പോര്‍ട്ട് സ്റ്റാഫ് അംഗം സമീപം നില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ റൊണാള്‍ഡോ ദേഷ്യത്തോടെ അയാളെ തള്ളി മാറ്റി. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular