Saturday, July 27, 2024
HomeCinemaShah Rukh Khan | 'പ്രേക്ഷകരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്താന്‍ സമയവും ക്ഷമയും ആവശ്യമാണ്': ഷാരൂഖ് ഖാന്‍

Shah Rukh Khan | ‘പ്രേക്ഷകരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്താന്‍ സമയവും ക്ഷമയും ആവശ്യമാണ്’: ഷാരൂഖ് ഖാന്‍

ത്താന്റെ വിജയത്തിന് ശേഷം, പ്രേക്ഷകരെ ഒരു മുഴുനീള ആക്ഷന്‍ അനുഭവത്തിലേക്ക് കൊണ്ടുപോകാന്‍ തയ്യാറെടുക്കുകയാണ് ഷാരൂഖ് ഖാന്‍ (Shah Rukh Khan).

ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ‘ജവാന്‍’ (Jawan) സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്.

ചിത്രത്തിന്റെ റിലീസ് തിയതി അനൗണ്‍സ് ചെയ്തത് മുതല്‍ ട്വിറ്ററില്‍ #AskSRK സെഗ്‌മെന്റിലൂടെ ഷാരൂഖ് ആരാധകരുമായി സംവദിക്കുന്നുണ്ട്. ജവാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായി “പ്രേക്ഷകരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്താന്‍ സമയവും ക്ഷമയും ആവശ്യമാണ്,” എന്ന് അദ്ദേഹം പറഞ്ഞു.

ജവാനില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടം എന്താണെന്ന് ചോദിച്ചപ്പോള്‍, “തനിക്കിത് ഒരു പുതിയ ജോണര്‍ ആണെന്നും, മാസ്സ് സിനിമ എന്നതിനേക്കാള്‍ ആറ്റ്ലിയും അദ്ദേഹത്തിന്റ മരണമാസ് ടീമുമാണ് തന്നെ ആവേശം കൊള്ളിക്കുന്നത്” എന്നും കിങ് ഖാന്‍ പറഞ്ഞു.

RELATED ARTICLES

STORIES

Most Popular