Friday, April 26, 2024
HomeIndiaഅസമിലെ പരിവര്‍ത്തനോന്മുഖ ആരോഗ്യ സംരക്ഷണം ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്റെ ഉജ്ജ്വല ഉദാഹരണമാണ്: ഹിമന്ത ബിശ്വ ശര്‍മ്മ

അസമിലെ പരിവര്‍ത്തനോന്മുഖ ആരോഗ്യ സംരക്ഷണം ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്റെ ഉജ്ജ്വല ഉദാഹരണമാണ്: ഹിമന്ത ബിശ്വ ശര്‍മ്മ

ഗുവാഹട്ടി : ആയുഷ്മാന്‍ അസം-മുഖ്യമന്ത്രി ജന്‍ ആരോഗ്യയോജന ഉദ്ഘാടനം ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.

ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്റെ ഉജ്ജ്വലമായ ഉദാഹരണമാണ് അസമിലെ പരിവര്‍ത്തനോന്മുഖ ആരോഗ്യ സംരക്ഷണമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ അസം സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ഗുവാഹട്ടിയിലെ ശ്രീമന്ത ശങ്കര്‍ദേവ് കലാക്ഷേത്രയില്‍ നടന്ന പരിപാടിയില്‍ ആയുഷ്മാന്‍ അസം-മുഖ്യമന്ത്രി ജന്‍ ആരോഗ്യയോജന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആരോഗ്യ സംരക്ഷണം സാര്‍വത്രികമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആയുഷ്മാന്‍ ഭാരത് വിഭാവനം ചെയ്തു. അതിന്റെ പരിധി വിപുലീകരിക്കാന്‍, താന്‍ ആയുഷ്മാന്‍ അസം ആരംഭിച്ചു. രണ്ട് പദ്ധതികളിലുമായി സംസ്ഥാനത്തെ 56 ലക്ഷം കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ പണരഹിത ഇന്‍ഷുറന്‍സ് ലഭിക്കുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങളില്‍ വളരെ സന്തുഷ്ടനാണ്. സര്‍ക്കാരിന്റെ പ്രകടനത്തിന് 100 ല്‍ 100 മാര്‍ക്ക് നല്‍കണമെന്ന് ആഗ്രഹിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാനത്ത് ബന്ദും പ്രക്ഷോഭവും കണ്ടിട്ടില്ല. സംസ്ഥാനത്തിന്റെ പരിസ്ഥിതി മാറി. അടുത്ത മൂന്ന് വര്‍ഷം ഞങ്ങളുടെ സര്‍ക്കാരിന് ഒരു വെല്ലുവിളിയായിരിക്കുമെന്നും സംസ്ഥാനത്തിന്റെ സര്‍വതോന്മുഖമായ വികസനത്തിനായി പരമാവധി ശ്രമിക്കുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular