Sunday, October 17, 2021
HomeKeralaഡിവൈഎഫ്‌ഐ ദേശീയ നേതൃത്വം; റിയാസ് വഴിമാറുന്നു

ഡിവൈഎഫ്‌ഐ ദേശീയ നേതൃത്വം; റിയാസ് വഴിമാറുന്നു

അടിമുടി മാറ്റവുമായി ഡിവൈഎഫ്‌ഐ ദേശീയ നേതൃത്വം. അഖിലേന്ത്യ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായ എഎ റഹീമിനെ പരിഗണിക്കുന്നു. നിലവില്‍ പിഎ മുഹമ്മദ് റിയാസ് ആണ് അഖിലേന്ത്യ പ്രസിഡന്റ്. റഹീമിന് വേണ്ടി മുഹമ്മദ് റിയാസ് വഴിമാറികൊടുക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. അടുത്തയാഴ്ച ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജെയ്ക്ക് സി തോമസും ദേശീയ സെന്ററിലേക്ക് പോകാന്‍ സാധ്യതയുണ്ട്. 2017 ലാണ് ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി പിഎ മുഹമ്മദ് റിയാസിനെ തെരഞ്ഞെടുത്തത്. നിലവില്‍ മുഹമ്മദ് റിയാസ് മന്ത്രിയാണ്. ഈ സാഹചര്യത്തിലാണ് അഖിലേന്ത്യാ പ്രസിഡന്റായി പുതിയൊരാള്‍ വരേണ്ടത് അത്യാവശ്യമാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നത്. മുഹമ്മദ് റിയാസിന് മുമ്പ് സ്പീക്കര്‍ എംബി രാജേഷായിരുന്നു ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ്.

മുഹമ്മദ് ഫൈസല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular