Friday, May 3, 2024
HomeKeralaടയര്‍പൊട്ടി കാര്‍ മറിഞ്ഞ് അപകടം; തിരൂര്‍ സ്വദേശിനി അല്‍ഐനില്‍ മരിച്ചു

ടയര്‍പൊട്ടി കാര്‍ മറിഞ്ഞ് അപകടം; തിരൂര്‍ സ്വദേശിനി അല്‍ഐനില്‍ മരിച്ചു

ല്‍ഐന്‍ : അല്‍ഐന്‍ അല്‍ ഖസ്നയിലുണ്ടായ വാഹനാപകടത്തില്‍ തിരൂര്‍ സ്വദേശിനി മരിച്ചു. പെരുന്തല്ലൂര്‍ അബ്ദുല്‍ മജീദിന്‍റെ ഭാര്യ ജസീന വെള്ളരിക്കാട്ടാണ് (മുത്തു -41) മരിച്ചത്.

ഞായറാഴ്ച രാത്രിയാണ് അപകടം. കഴിഞ്ഞ വ്യാഴാഴ്ച സന്ദര്‍ശക വിസയിലെത്തിയ ജസീന രണ്ട് ദിവസം സഹോദരനൊപ്പമായിരുന്നു താമസം. ഇവിടെ നിന്ന് അബൂദബിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ വാഹനത്തിന്‍റെ ടയര്‍പൊട്ടി മറിയുകയായിരുന്നു. ജസീന സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന അബ്ദുല്‍ മജീദ്, രണ്ട് മക്കള്‍, ജസീനയുടെ സഹോദരന്‍, മകന്‍, വണ്ടിയോടിച്ച ഇവരുടെ ബന്ധു എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. മൂന്നുപേര്‍ അല്‍ഐന്‍ തവാം ആശുപത്രിയില്‍ ചികിത്സയിലാണ്.

അല്‍ഐന്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ജസീനയുടെ ഭര്‍ത്താവ് അബ്ദുല്‍ മജീദ് അബൂദബിയിലെ സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരനാണ്. മക്കള്‍: മുഹമ്മദ്‌ ശാമില്‍, ഫാത്തിമ സന്‍ഹ. പിതാവ്: പെരുന്തല്ലൂര്‍ വെള്ളരിക്കാട് അലവി (ബാപ്പു കാക്ക). മാതാവ്: ഇയ്യാത്തുമ്മ. സഹോദരന്‍: അബ്ദുല്‍ ഹമീദ് (അല്‍ഐന്‍).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular