Saturday, July 27, 2024
HomeGulfകണ്ണൂര്‍- മസ്കത്ത് എയര്‍ ഇന്ത്യഎക്സ്പ്രസ് അനിശ്ചിതമായി വൈകുന്നു

കണ്ണൂര്‍- മസ്കത്ത് എയര്‍ ഇന്ത്യഎക്സ്പ്രസ് അനിശ്ചിതമായി വൈകുന്നു

സ്കത്ത് : കണ്ണൂര്‍- മസ്കത്ത് എയര്‍ ഇന്ത്യഎക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നത് യാത്രക്കാരെ പ്രയാസത്തിലാക്കുന്നു.

ഇന്ത്യന്‍ സമയം തിങ്കളാഴ്ച വൈകീട്ട് നാല് മണിക്കുള്ള വിമാനം 5.30 ആയിട്ടും പുറപ്പെട്ടില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. കുട്ടികളും സ്ത്രീകളുമടക്കമുള്ള നിരവധി യാത്രക്കാരാണ് ഇതുമൂലം കണ്ണുര്‍ എയര്‍പ്പോര്‍ട്ടില്‍ കുടുങ്ങി കിടക്കുന്നത്.

ബോഡിങ്ങ് പാസ് നല്‍കി വിമാനം കൃത്യസമയത്തുന്നെ പുറപ്പെടുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍, നാല് മണിയോടെയാണ് വിമാനം വൈകുമെന്ന അറിയിപ്പ് ലഭിച്ചതെന്ന് യാത്രക്കാരനായ നൗഷാദ് മാനന്തേരി പറഞ്ഞു.

വിമാനം വൈകാനുള്ള കാരണത്തേ കുറിച്ചോ എപ്പോള്‍ പുറപ്പെടുമെന്നോ എന്നതിനെ പറ്റിയോ അധികൃതര്‍ ഒരു വിവരവും നല്‍കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

RELATED ARTICLES

STORIES

Most Popular