Thursday, June 13, 2024
HomeEntertainment'അച്ഛന്റെ ഇന്നത്തെ സ്ഥിതി അപ്രതീക്ഷിതമല്ല: ആശുപത്രിയില്‍ നിന്ന് വന്നപ്പോള്‍ പോലും പറഞ്ഞത്'; ധ്യാന്‍

‘അച്ഛന്റെ ഇന്നത്തെ സ്ഥിതി അപ്രതീക്ഷിതമല്ല: ആശുപത്രിയില്‍ നിന്ന് വന്നപ്പോള്‍ പോലും പറഞ്ഞത്’; ധ്യാന്‍

ലയാള സിനിമയില്‍ ശ്രദ്ധേയനാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. നടന്‍ ശ്രീനിവാസന്റെ മകനായ ധ്യാന്‍ അഭിമുഖങ്ങളിലൂടെയാണ് അടുത്ത കാലത്ത് ശ്രദ്ധ നേടുന്നത്.

രസകരമായി സംസാരിക്കുന്ന ധ്യാനിനെ പ്രേക്ഷകര്‍ക്കിഷ്ടമാണ്. ജേഷ്ഠന്‍ വിനീത് ശ്രീനിവാസന്‍ സംവിധായകനും നടനുമായി കരിയറില്‍ തിളങ്ങി നില്‍ക്കുന്നു. കഴിഞ്ഞ കുറേ നാളുകളായി ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു ശ്രീനിവാസന്‍. നടന്‍ ശാരീരികമായി ഏറെ ക്ഷീണിക്കുകയും ചെയ്തു.

ശ്രീനിവാസന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും ധ്യാന്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു നടന്‍. ‘ഞാനതിനെ വേറെ രീതിയിലാണ് കാണുന്നത്. പ്രായമാവുമ്ബോള്‍ അസുഖങ്ങള്‍ വരും. ശീലങ്ങളാണ് പുള്ളിയെ ബാധിച്ചത്. എഴുതുന്ന സമയത്ത് ഭയങ്കരമായി വലിക്കുമായിരുന്നു’

‘എന്തുകൊണ്ട് വലിക്കുന്നു എന്ന് ചോദിച്ചപ്പോള്‍ ഭയങ്കര തോട്ട് പ്രൊവോക്കിംഗ് ആണ്, എന്റെ കൂടെയുള്ളവരൊക്കെ പുകവലിച്ചിരുന്നു. ഞാനൊരു പാസീവ് സ്മോക്കറായിരിക്കുന്നതിനേക്കാള്‍ നല്ലത് ആക്ടീവ് സ്മോക്കറായിരിക്കുന്നതെന്നാണെന്നാണ് അന്ന് പറഞ്ഞ കാരണങ്ങള്‍. ഇന്ന് ഞാനും വലിക്കുന്നു. നമുക്ക് അതിന്റെ ദൂഷ്യവശങ്ങള്‍ അറിയാഞ്ഞാട്ടാണോ. ഒരു പ്രായം കഴിയുമ്ബോള്‍ കുറച്ച്‌ കുറച്ച്‌ നിര്‍ത്തണം’

‘ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാവുകയാണ്, സിഗരറ്റ് വലിയില്ലെങ്കില്‍ അതിനേക്കാള്‍ മരിക്കുന്നതാണെന്നാണ് അച്ഛന്‍ ആശുപത്രിയില്‍ നിന്ന് വന്നപ്പോള്‍ പറഞ്ഞത്. അത്ര മാത്രം അഡിക്ഷനായി. പക്ഷെ ഇപ്പോള്‍ വലിക്കുന്നില്ല. പല വര്‍ഷങ്ങളായി അച്ഛന് ഇത് പോലുള്ള പ്രശ്നങ്ങള്‍ വന്ന് തുടങ്ങി. ഇപ്പോള്‍ ആ ഒരു അവസ്ഥയില്‍ എത്തുമ്ബോള്‍ എന്തുകൊണ്ട് അസുഖം വന്നു എന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് ഒരിക്കലും ഈ അവസ്ഥയില്‍ അച്ഛനെ ചിന്തിച്ചിരുന്നില്ലെന്ന് പറയാന്‍ പറ്റില്ല,’ ധ്യാന്‍ പറഞ്ഞു.

തന്റെ ഭാര്യ അര്‍പ്പിതയെയെക്കുറിച്ചും ധ്യാന്‍ സംസാരിച്ചു. 2008 മുതല്‍ പരസ്പരം അറിയാം, സുഹൃത്തുക്കളായാണ് പരിചയപ്പെടുന്നത്. കല്യാണം കഴിക്കുക എന്ന തീരുമാനമൊന്നും അന്നെടുത്തിട്ടില്ല. അന്ന് എനിക്ക് വേറെ ഇഷ്ടങ്ങളുണ്ട്. എന്റെ ഇഷ്ടങ്ങളൊക്കെ അര്‍പ്പിതയ്ക്ക് അറിയാമായിരുന്നു. എന്തെങ്കിലും ഉണ്ടാവുമ്ബോള്‍ എന്നോട് ചോദിക്കും, ആ കുട്ടിയുമായി എന്തായിരുന്നു സംസാരമെന്ന് ചോദിക്കും.

ഞാന്‍ പറയും അങ്ങനെയൊന്നുമില്ല സൗഹൃദം മാത്രമേയുള്ളൂവെന്ന്. ഒന്ന് രണ്ട് സ്ഥലത്തൊക്കെ എന്നെ പൊക്കിയിട്ടുണ്ട്. ഇനി മേലാല്‍ അവളോട് സംസാരിച്ചാല്‍ എന്റെ സ്വഭാവം മാറുമെന്ന് പറയും. അന്നൊക്കെ ഫോണെടുത്ത് പരിശോധിക്കലൊക്കെയുണ്ട്. കുറേ പൊക്കി കഴിഞ്ഞാല്‍ അവര്‍ക്ക് മടുക്കും. ഇവന്‍ നന്നാവൂല എന്ന് വിചാരിച്ച്‌. വിട്ട് പോവേണ്ട അവസ്ഥ വന്നപ്പോഴും എന്നെ വിട്ട് പോയില്ല. ചില വൃത്തികെട്ടവന്‍‌മാരെ പെണ്‍കുട്ടികള്‍ക്ക് ഭയങ്കര ഇഷ്ടമായിരുന്നു.

ഞാന്‍ വേറെ പ്രണയിച്ചിട്ടൊന്നുമില്ല. അവള്‍ പിടിച്ചത് അല്ലറ ചില്ലറ മേസേജുകളും മറ്റുമാണ്. എക്സ് പ്രണയങ്ങള്‍ ഇടയ്ക്ക് വലിഞ്ഞ് കയറി വരും. അവര്‍ തേപ്പൊക്കെ കിട്ടി വരുമ്ബോള്‍ നമ്മള്‍ സമാധാനിപ്പിക്കാന്‍ നോക്കുമല്ലോ. അതൊക്കെയാണ് പൊക്കിയത്. 2015 ന് ശേഷമാെക്കെയാണ് കല്യാണത്തെക്കുറിച്ച്‌ ആലോചിക്കുന്നത്. അമ്മയാണ് ആദ്യം പറയുന്നത്. അവള്‍ അമ്മയോട് എപ്പോഴും സംസാരിക്കുമായിരുന്നു. അച്ഛനും അമ്മയും കൂടിയാണ് അര്‍പ്പിതയുടെ വീട്ടില്‍ പോയി സംസാരിച്ചതെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

അവളുടെ ജാതിയോ മതമോ അച്ഛനും അമ്മയും നോക്കിയില്ല. അമ്മ വിവാഹാലോചനക്കാര്യം പറഞ്ഞപ്പോള്‍ ആ കുട്ടിക്ക് ഇഷ്ടമാണോ എന്നാണ് അച്ഛന്‍ ചോദിച്ചതെന്നും ധ്യാന്‍ ഓര്‍ത്തു. ധ്യാന്‍ ശ്രീനിവാസന്റെ മിക്ക അഭിമുഖങ്ങളിലും കുടുംബത്തെക്കുറിച്ച്‌ സംസാരിക്കാറുണ്ട്. പിതാവ് ശ്രീനിവാസനെക്കുറിച്ചുള്ള രസകരമായ പല കഥകളും ധ്യാന്‍ ഇതിന് മുമ്ബും പങ്കുവെച്ചിട്ടുണ്ട്.

RELATED ARTICLES

STORIES

Most Popular