Sunday, May 19, 2024
HomeIndiaവില്‍പന തടഞ്ഞ ശബരിമല അരവണ പരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

വില്‍പന തടഞ്ഞ ശബരിമല അരവണ പരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി : പരിധിക്കപ്പുറം കീടനാശിനി കലര്‍ന്ന ഏലക്ക ഉപയോഗിച്ചതുമൂലം കേരള ഹൈകോടതി വില്‍പന തടഞ്ഞ ശബരിമലയിലെ അരവണപ്പായസത്തില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡം പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഭക്ഷ്യസുരക്ഷ ഗുണനിലവാര അതോറിറ്റി നിഷ്‍കര്‍ഷിക്കുന്ന ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചായിരിക്കണം പരിശോധനയെന്നും ഉത്തരവില്‍ പറയുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ ഹരജിയില്‍ ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. വില്‍പന തടഞ്ഞ അരവണ ഭക്ഷ്യയോഗ്യമാണോ എന്ന് പരിശോധിക്കാനും നിര്‍ദേശിച്ച ബെഞ്ച്, പരിശോധന റിപ്പോര്‍ട്ട് ബോര്‍ഡ് സുപ്രീംകോടതിക്ക് കൈമാറാനും നിര്‍ദേശിച്ചു.

ഏലക്കയില്‍ അനുവദിച്ച പരിധിക്കപ്പുറം കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ആറുലക്ഷത്തിലധികം ടിന്‍ അരവണയുടെ വില്‍പന കേരള ഹൈകോടതി തടഞ്ഞിരുന്നു. ഈ അരവണ പരിശോധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular