Saturday, July 27, 2024
HomeIndiaകന്യാകുമാരിയില്‍ മുളകുപൊടി വിതറി മോഷണം: 100 പവന്‍ സ്വര്‍ണവു 6 ലക്ഷം രൂപയും കവര്‍ന്നു

കന്യാകുമാരിയില്‍ മുളകുപൊടി വിതറി മോഷണം: 100 പവന്‍ സ്വര്‍ണവു 6 ലക്ഷം രൂപയും കവര്‍ന്നു

ന്യാകുമാരി : ജില്ലയിലെ രാജാക്കമംഗലത്തില്‍ ആള്‍ താമസമില്ലാത്ത വീട് കുത്തി തുറന്ന് മോഷണം.

100 പവന്റെ സ്വര്‍ണവും 6 ലക്ഷം രൂപയുമാണ് മോഷണം പോയത്. രാജാക്കമങ്കലം, ഗണപതിപുരം സ്വദേശി മുരുകന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം.

മുരുകന്‍ വീടിനോട് ചേര്‍ന്ന് സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച മുരുകന്‍ കുടുംബ സമേതം ചെന്നൈയിലേക്ക് പോയി. ഇന്നു രാവിലെ അയല്‍ക്കാരാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്.

വീട്ടിലെ സ്വകാര്യ മുറിയിലെ അലമാരയിലുണ്ടായിരുന്ന 100 പവന്റെ സ്വര്‍ണവും 6 ലക്ഷം രൂപയുമാണ് മോഷണം പോയത്. കവര്‍ച്ചക്കു ശേഷം മോഷ്ട്ടാവ് വീടിന് അകവും പുറവും മുളകുപൊടി വിതറുകയും ചെയ്യ്തിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി ഹരി കിരണ്‍ പ്രസാദ്, ഡോക് സ്‌ക്വാഡ്,ഫോറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ഛ് പരിശോധന നടത്തി. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

സജ്ജയ കുമര്‍

RELATED ARTICLES

STORIES

Most Popular