Friday, April 26, 2024
HomeKeralaബിജെപിയില്‍ ന്യൂനപക്ഷത്തിന് രക്ഷയില്ല അലി അക്ബറും പടിയിറങ്ങി

ബിജെപിയില്‍ ന്യൂനപക്ഷത്തിന് രക്ഷയില്ല അലി അക്ബറും പടിയിറങ്ങി

ബിജെപിയിലെ പൊട്ടിത്തെറി നിസാരമായി കാണാന്‍ കഴിയില്ല.  പാര്‍ട്ടിയില്‍ മതന്യൂനപക്ഷത്തിനു  രക്ഷയില്ലാത്ത കാലമാണ്.  ന്യൂനപക്ഷങ്ങളെ ചെവിക്കു പിടിച്ചു പുറത്തെറിയാന്‍ സംഘപരിവാര്‍ അജണ്ട ലക്ഷ്യം  വയ്ക്കുന്നു. ബിജെപിയിലെ  പുനഃസംഘടനയെതുടര്‍ന്നു പാര്‍്ട്ടിയ്ക്കുള്ളില്‍ അഭ്യന്തര കലാപം ശക്തമായിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളില്‍  കേന്ദ്രമന്ത്രി  വി മുരളീധരന്റെയും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെയും  നിലപാടുകള്‍ക്കു മാത്രമേ രക്ഷയുള്ളൂ. മതന്യൂനപക്ഷങ്ങളായ   അല്‍ഫോന്‍സ് കണ്ണന്താനം ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്നും പുറത്തു പോയതിനു പിന്നാലെ  കോട്ടയം ജില്ലാ പ്രസിഡന്റ്  നോബിള്‍ മാത്യുവിനെ ഒരു സ്ഥാനവും നല്‍കാതെ മൂലയ്ക്കിരുത്തി.  സംസ്ഥാന സെക്രട്ടറിയായിരുന്ന നസീര്‍ രാജി വച്ചു. ഇപ്പോള്‍ അലി അക്ബര്‍   പാര്‍ട്ടിയില്‍ നിന്നും പുറത്തിറങ്ങി.

ബിജെപിയിലെ എല്ലാ ഉത്തരവാദിത്തങ്ങളും ഒഴിഞ്ഞെന്ന് സംവിധായകന്‍ അലി അക്ബര്‍. ഒരു മുസല്‍മാന്‍ ഭാരതീയ ജനതാപാര്‍ട്ടിയില്‍ നിലകൊള്ളുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന തെറിവിളികള്‍ കുടുംബത്തിനും സമുദായത്തിനും മനസിലായില്ലെങ്കിലും രാഷ്ട്രീയ നേതൃത്വത്തിനു മനസിലാവണമെന്ന് അലി അക്ബര്‍ കുറിച്ചു. ഒരുവനു നൊന്താല്‍ അത് പറയണം, പ്രതിഫലിപ്പിക്കണം അത് സമാന്യ യുക്തിയാണ്, പൂട്ടിട്ട് പൂട്ടിവയ്ക്കാന്‍ യന്ത്രമല്ല… അതിനെ അത്തരത്തില്‍ കാണാതെ അംശവടികൊണ്ട് തടവലല്ല പരിഹാരമെന്ന് അലി അക്ബര്‍ വിമര്‍ശിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു മുസല്‍മാന്‍ ഭാരതീയ ജനതാപാര്‍ട്ടിയില്‍ നിലകൊള്ളുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന തെറിവിളികള്‍, സ്വകുടുംബത്തില്‍ നിന്നും സമുദായത്തില്‍ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യ ജനങ്ങള്‍ക്ക് മനസ്സിലായി എന്ന് വരില്ല, പക്ഷെ രാഷ്ട്രീയ നേതൃത്വത്തിനു മനസ്സിലാവണം, അധികാരവും ആളനക്കവുമുള്ളപ്പോള്‍ ഉള്ളപ്പോള്‍ ഓടിക്കൂടിയ എന്നെപ്പോലുള്ളവരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്, വര്‍ഷങ്ങള്‍ക്കു മുന്‍പേ സംഘിപ്പട്ടം കിട്ടിയ മുസ്ലീങ്ങളെക്കുറിച്ചാണ്, അവരൊക്കെ കഴിഞ്ഞ പൗരത്വ വിഷയ സമയത്തൊക്കെ കേരളത്തില്‍ ഓടി നടന്നു പ്രവര്‍ത്തിക്കുന്നതും കണ്ടു, ഒരുപാട് പേരെ എനിക്കറിയാം.. മുന്‍പ് പറഞ്ഞ സാമൂഹിക വേട്ടയാടലിനെ കൂസാക്കാതെ ധര്‍മ്മത്തെ അറിഞ്ഞു പുല്‍കിയവര്‍… രാഷ്ട്രം എന്ന വികാരത്തോടെ ചലിച്ചവര്‍… അത്തരത്തില്‍ ചിലരെ വേട്ടയാടുന്നത് കണ്ടു… വേദനയുണ്ട്.

ഒരുവനു നൊന്താല്‍ അത് പറയണം, പ്രതിഫലിപ്പിക്കണം അത് സമാന്യ യുക്തിയാണ്, പൂട്ടിട്ട് പൂട്ടിവയ്ക്കാന്‍ യന്ത്രമല്ല… അതിനെ അത്തരത്തില്‍ കാണാതെ അംശവടികൊണ്ട് തടവലല്ല പരിഹാരം, കാണുന്ന കാഴ്ചയും, കേള്‍ക്കുന്ന കേഴ്വിയും ഒരു മനുഷ്യനില്‍ ചലനം സൃഷ്ടിക്കും അതുകൊണ്ടാണല്ലോ ആര്‍ജ്ജുനന്‍ അധര്‍മ്മികളായ ബന്ധു ജനങ്ങള്‍ക്കിടയില്‍ വില്ലുപേക്ഷിക്കാന്‍ തയ്യാറായപ്പോള്‍ ഭാഗവാന് ഉപദേശം നല്‍കേണ്ടിവന്നത്.. കൃഷ്ണന്‍ അര്‍ജ്ജുനനെ മാറ്റിനിറുത്തി മറ്റൊരാളെ യുദ്ധത്തിന് പ്രേരിപ്പിക്കയല്ല ചെയ്തത്..

മഹാഭാരത കഥ ഓര്‍മ്മിപ്പിച്ചു എന്നേയുള്ളു…കൃഷ്ണ പക്ഷം നിന്നു വേണം പ്രതിസന്ധികളെ നേരിടാന്‍,
ഒച്ചയില്ലാത്തവന്റെ ആയുധമാണ് അക്ഷരങ്ങള്‍.. അത് കുറിക്കാന്‍ വിരല്‍ ആവശ്യപ്പെടും.. ആര് പൊട്ടിച്ചെറിഞ്ഞാലും ധര്‍മ്മവാദികളെ ഒന്നും ബാധിക്കയില്ല അത് ധര്‍മ്മത്തോടൊപ്പം ഒറ്റയ്ക്കാണെങ്കിലും സഞ്ചരിക്കും,
ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടി അത് ഒന്ന് തീര്‍ക്കുന്നു.
എല്ലാ ഉത്തരവാദിത്വങ്ങളുമൊഴിഞ്ഞു, പക്ഷങ്ങളില്ലാതെ മുന്‍പോട്ടു പോവാന്‍ തീരുമാനിച്ചു…

എന്ത് കര്‍ത്തവ്യമാണോ ഭഗവാന്‍ എന്നിലര്‍പ്പിച്ചത് അത് യജ്ഞ ഭാവത്തോടെ ചെയ്യാന്‍ ഭഗവാന്‍ സഹായിക്കട്ടെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular