Friday, April 19, 2024
HomeIndiaഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഈ വർഷം 9.5 ശതമാനം വളർച്ച, അടുത്ത വർഷം 8.5 ശതമാനം:...

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഈ വർഷം 9.5 ശതമാനം വളർച്ച, അടുത്ത വർഷം 8.5 ശതമാനം: ഐഎംഎഫ്

ന്യൂഡൽഹി: കോവിഡ് -19 മഹാവ്യാധി കാരണം 7.3 ശതമാനം ചുരുങ്ങിയ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ വളർച്ച പ്രവചിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐ‌എം‌എഫ്). 2021ൽ 9.5 ശതമാനവും 2022 ൽ 8.5 ശതമാനവും ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളരുമെന്ന് ഐ‌എം‌എഫ് ചൊവ്വാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ പ്രവചനങ്ങളിൽ പറയുന്നു.

ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് (ഡബ്ല്യുഇഒ) പ്രകാരമുള്ള പ്രവചനങ്ങളിലാണ് ഈ വിവരങ്ങൾ

ഐ‌എം‌എഫിന്റെയും ലോക ബാങ്കിന്റെയും വാർഷിക മീറ്റിംഗിന് മുമ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ ഡബ്ല്യുഇഒ അപ്‌ഡേറ്റ് അനുസരിച്ച്, ലോകത്താകെ 2021 ൽ 5.9 ശതമാനവും 2022 ൽ 4.9 ശതമാനവും സാമ്പത്തിക വളർച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നു.

അമേരിക്ക ഈ വർഷം ആറ് ശതമാനവും അടുത്ത വർഷം 5.2 ശതമാനവും വളർച്ച നേടുമെന്നാണ് ഡബ്ല്യുഇഒ പ്രകാരമുള്ള പ്രവചനം. ചൈന 2021 ൽ എട്ട് ശതമാനവും 2022 ൽ 5.6 ശതമാനവും വളർച്ച നേടുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular