Thursday, April 25, 2024
HomeKeralaരാസലഹരിയുമായി ഓട്ടോ ഡ്രൈവര്‍മാരായ മൂന്നുപേര്‍ പിടിയില്‍

രാസലഹരിയുമായി ഓട്ടോ ഡ്രൈവര്‍മാരായ മൂന്നുപേര്‍ പിടിയില്‍

തിരൂര്‍: റിങ് റോഡ് പരിസരത്ത് ഓട്ടോയില്‍ രാസലഹരി ഉപയോഗിക്കുന്നതിനിടെ ഓട്ടോ ഡ്രൈവര്‍മാരായ മൂന്നുപേരെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
പുറത്തൂര്‍ വലിയവീട്ടില്‍ ആബിദ് അലി (38), വെട്ടം സ്വദേശികളായ കുട്ടന്‍പള്ളി മുഹമ്മദ് അര്‍ഷദ് (28), രായിന്‍ മരക്കാരകത്ത് തമീം (35) എന്നിവരെയാണ് വ്യാഴാഴ്ച രാത്രി നടന്ന പ്രത്യേക പരിശോധനക്കിടെ പോലീസ് പിടികൂടിയത്.

പൊലീസിനെ കണ്ട് കൈവശം വെച്ച്‌ ഉപയോഗിക്കുകയായിരുന്ന മയക്കുമരുന്ന് പ്രതികളിലൊരാള്‍ ചെളിയില്‍ ഉപേക്ഷിച്ചു. ഇത് കണ്ട് പരിശോധന നടത്തിയതോടെ ഓട്ടോയില്‍ നിന്ന് ഒരു പാക്കറ്റ് രാസലഹരി കണ്ടെത്തുകയായിരുന്നു.

പ്രതികളുടെ മൂന്ന് ഓട്ടോകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരൂര്‍ സി.ഐ എം.ജെ. ജിജോ, എസ്.ഐ പ്രദീപ് കുമാര്‍, സി.പി.ഒമാരായ രതീഷ് കുമാര്‍, അനില്‍കുമാര്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular