Wednesday, April 24, 2024
HomeIndiaനോട്ട് പിന്‍വലിച്ചതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്

നോട്ട് പിന്‍വലിച്ചതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്

2000 രൂപ നോട്ട് പിന്‍വലിച്ച നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. ആദ്യം പ്രവര്‍ത്തിക്കുക, പിന്നെ ചിന്തിക്കുക എന്നതാണ് ‘സ്വയം പ്രഖ്യാപിത വിശ്വഗുരു’വിന്റെ പതിവെന്ന് ജയറാം രമേശ് വിമര്‍ശിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വെച്ച്‌ ട്വിറ്ററിലൂടെയാണ് അദേഹം പ്രതികരിച്ചത്. 2016ലെ തുഗ്ലക് പരിഷ്‌കാരത്തിന്റെ ഭാഗമാണ് രണ്ടായിരം രൂപയെന്നും അദ്ദേഹം ആരോപിച്ചു.

2000 രൂപ നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടി പ്രതീക്ഷിച്ചതാണെന്ന് മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം പറഞ്ഞു.

സര്‍ക്കാരും ആര്‍ബിഐയും ചേര്‍ന്ന് പ്രതീക്ഷിച്ചതുപോലെ 2000 രൂപ നോട്ട് പിന്‍വലിക്കുകയും അവ മാറ്റിയെടുക്കാന്‍ സെപ്റ്റംബര്‍ 30 വരെ സമയം അനുവദിക്കുകയും ചെയ്തിരിക്കുന്നു. വിനിമയ രംഗത്ത് 2000 രൂപ നോട്ട് ഒരിക്കലും ജനപ്രിയമായിരുന്നില്ല.
ഇക്കാര്യം ഞങ്ങള്‍ 2016 നവംബറില്‍ത്തന്നെ പറഞ്ഞതാണ്. ഞങ്ങളുടെ നിലപാട് ശരിയാണെന്ന് ഈ പ്രഖ്യാപനത്തോടെ തെളിയിക്കപ്പെട്ടിരിക്കുന്നു. രാജ്യത്ത് വ്യാപകമായി വിനിമയം ചെയ്യപ്പെട്ടിരുന്ന 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച മണ്ടന്‍ തീരുമാനത്തെ മറച്ചുവയ്ക്കാനുള്ള ബാന്‍ഡ് എയ്ഡ് മാത്രമായിരുന്നു 2000 രൂപ നോട്ടുകള്‍. നോട്ടു നിരോധനത്തിനു ശേഷം അധികം വൈകും മുന്‍പേ സര്‍ക്കാരും ആര്‍ബിഐയും 500 രൂപ നോട്ടുകള്‍ വീണ്ടും ഇറക്കാന്‍ നിര്‍ബന്ധിതരായി. ഇനി 1000 രൂപ നോട്ടും സര്‍ക്കാര്‍ വീണ്ടും ഇറക്കിയാലും ഞാന്‍ അദ്ഭുതപ്പെടില്ല. അതോടെ നോട്ടുനിരോധനം പൂര്‍ണമാകുമെന്നും അദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular