Friday, March 29, 2024
HomeIndiaരാജ്യത്തെ ആദ്യ അണ്ടര്‍ വാട്ടര്‍ മെട്രോ ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകും

രാജ്യത്തെ ആദ്യ അണ്ടര്‍ വാട്ടര്‍ മെട്രോ ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകും

കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ രാജ്യത്തെ ആദ്യ അണ്ടര്‍ വാട്ടര്‍ മെട്രോ ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകും.

2023 ഡിസംബറില്‍ യാത്രക്കാര്‍ക്ക് തുറന്നു നല്‍കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. അണ്ടര്‍ വാട്ടര്‍ മെട്രോ പ്രവര്‍ത്തനക്ഷമമാകുന്നതോടെ റോഡ് മാര്‍ഗ്ഗം ഒന്നരമണിക്കൂര്‍ വേണ്ട യാത്ര സമയം വെറും 40 മിനിറ്റായി കുറയുന്നതാണ്. 8,475 കോടി രൂപ മുതല്‍മുടക്കിലാണ് അണ്ടര്‍ വാട്ടര്‍ മെട്രോ നിര്‍മ്മിക്കുന്നത്. മെട്രോ റെയിലിന്റെ നിര്‍മ്മാണ ചെലവ് 120 കോടിയാണ്.

ഹൂഗ്ലി നദിയുടെ അടിത്തട്ടില്‍ ഒരു ടണല്‍ ബോറിംഗ് മെഷീനിന്റെ സഹായത്തോടെയാണ് തുരങ്കത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഹൂഗ്ലി നദിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 30 മീറ്റര്‍ താഴ്ചയിലാണ് റെയില്‍വേ ട്രാക്ക് നിര്‍മ്മിച്ചിട്ടുള്ളത്. റെയില്‍വേ സ്റ്റേഷന്റെ വിസ്തീര്‍ണ്ണം അഞ്ച് ലക്ഷം അടിയാണ്. ജലനിരപ്പില്‍ നിന്നും 32 മീറ്റര്‍ താഴെയായി ഓടുന്ന വാട്ടര്‍ അണ്ടര്‍ മെട്രോ യാഥാര്‍ത്ഥ്യമാകുന്നതോടെ ഗതാഗത രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാവുക. രാജ്യത്തെ വെള്ളത്തിനടിയിലുള്ള ആദ്യ മെട്രോ ട്രെയിന്‍ എന്ന പ്രത്യേകതയും ഇവയ്ക്ക് ഉണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular