ന്യൂയോർക് : കൈരളി ടി വി USA സംഘടിപ്പിക്കുന്ന ഷോർട് ഫിലിം മത്സരത്തിൽ സെലക്ട് ചെയ്യപ്പെട്ട 35 ഷോർട്ഫിലിമുകൾ മത്സരത്തിനായി തെരെഞ്ഞെടുത്തത് .തെരഞ്ഞെടുത്തവ ഓരോന്നും ഒന്നിനൊന്നു മികാവർന്നവയാണ്.
ഒരു പക്ഷെ നമ്മുടെ ദ്ര്യശ്യ ചാരുതയുടെ പൂര്ണതയാകാം ഓരോ ഷോർട്ഫിലിമുകളും.. അതിന്റെ സംവിധയകരെയും ഞങ്ങൾ പ്രേക്ഷകരെ പ്പരിചയപ്പെടുത്തും തുടർന്ന് ഷോർട്ഫിലിം ടെലികാസ്റ് ചെയ്യും ഇതിനോടകം രണ്ടു മികച്ച ഷോർട്ഫിലിമുകൾ മത്സരത്തിലേക്ക് പ്രേക്ഷകരിലേക്ക് എത്തി കഴിഞ്ഞു. മൂന്നാമത് എപ്പിസോഡ് തയ്യാറായി കഴിഞ്ഞു.
അമേരിക്കൻ മലയാളികൾക്ക് സുപരിചിതനായ ഡോളർ രാജു എന്നപേരിൽ അറിയപ്പെടുന്ന രാജു ജോസെഫിന്റെ രണ്ടു ചിത്രങ്ങളാണ് മല്സരത്തില് എത്തിയുട്ടുള്ളത്. അമേരിക്കയിൽ നിന്ന് ആദ്യമായിമലയാള സിനിമ നിർമിച്ച രാജു ജോസെഫിന്റെ പേര് താൻ നിർമിച്ച സിനിമയുടെ പേരിലാണ് പോപ്പുലർ ആയിരിക്കുന്നത്.
ഈ ശനിയാഴ്ച രാജു ജോസെഫിന്റെ മല്സരത്തിലേക്കു മാറ്റുരക്കുന്ന രണ്ടു ഷോർട്ഫിലിമുകൾ “ഡ്രീം ഡീൽ ,”ഇൻ ദി നെയിം ഓഫ് ദി ഫാദർ” സ്വന്തം കലാസൃഷ്ടിയുടെ പേരില്‍ അറിയപ്പെടുന്നതില്‍ അഭിമാനം കൊള്ളുന്ന രാജു ജോസഫ്, ഹ്രസ്വ ചിത്രങ്ങളാണ് തന്റെ തട്ടകമെന്ന് കണ്ടെത്തിയിരിക്കുകയാണ്. യാത്രകള്‍ക്കിടയില്‍ മനസ്സിനെ കൊളുത്തിവലിക്കുന്ന അനുഭവങ്ങള്‍ക്ക് ദൃശ്യഭാഷ നല്‍കി ഷോര്‍ട് ഫിലിമായി അവതരിപ്പിക്കുന്നതിലൂടെ നിരവധി അവാര്‍ഡുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. മൂന്നു, നാലു എപ്പിസോഡുകളുടെ ടീസർ (പ്രോമോ )ഞങ്ങൾ നല്കുന്നു. കൈരളിടിവിയുടെ പ്രിയ പ്രേക്ഷകരെ സ്നേഹിതരെ ഞങ്ങൾ ക്ഷണിക്കുന്നു
അമേരിക്കന്‍ മലയാളികള്‍ സിനിമാനിര്‍മ്മാണത്തിലേക്ക് കടക്കുന്നത് പതിവല്ലാതിരുന്ന തൊണ്ണൂറുകളില്‍, അതിന് ധൈര്യം കാണിച്ചയാളാണ് രാജു ജോസഫ്. സോഫ്ട്‌വെയര്‍ എഞ്ചിനീയര്‍ എന്ന സ്ഥിരവരുമാനമുള്ള തൊഴില്‍ ഉണ്ടായിട്ടും, അദ്ദേഹം സിനിമയ്ക്ക് പിന്നാലെ നടന്നത് ലാഭം കൊയ്യാന്‍ ആയിരുന്നില്ല. കലയോടുള്ള അഭിനിവേശം ഒന്നുകൊണ്ട് മാത്രമായിരുന്നു അത്. ന്യൂയോര്‍ക്കില്‍ നിന്ന് ഫിലിം സ്റ്റഡീസ് പൂര്‍ത്തിയാക്കിയ ശേഷം, ‘ഡോളര്‍’ എന്ന മലയാളചിത്രം നിര്‍മ്മിച്ചതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടായില്ലെങ്കിലും ‘ഡോളര്‍ രാജു’ എന്ന പേര് വീണുകിട്ടി. സ്വന്തം കലാസൃഷ്ടിയുടെ പേരില്‍ അറിയപ്പെടുന്നതില്‍ അഭിമാനം കൊള്ളുന്ന രാജു ജോസഫ്, ഹ്രസ്വ ചിത്രങ്ങളാണ് തന്റെ തട്ടകമെന്ന് കണ്ടെത്തിയിരിക്കുകയാണ്.
യാത്രകള്‍ക്കിടയില്‍ മനസ്സിനെ കൊളുത്തിവലിക്കുന്ന അനുഭവങ്ങള്‍ക്ക് ദൃശ്യഭാഷ നല്‍കി ഷോര്‍ട് ഫിലിമായി അവതരിപ്പിക്കുന്നതിലൂടെ നിരവധി അവാര്‍ഡുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.ഇതിനോടകം തന്നെ ശ്രദ്ധ നേടിയ കൈരളിടിവിയുടെ ഷോർഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന രാജു ജോസെഫിന്റെ രണ്ടു മികച്ച ഷോര്ഫ്ട് ഫിലിമുകൾ ശനി ഞായർ ദിവസങ്ങളിൽ കൈരളി ടിവിയിൽ ശനിയാഴ്ച 4 പി എം നും ഞായർ8 .30 നും വെള്ളിയാഴ്ച ഇന്ന് 9 പി എം നു കൈരളി വി ചാനലിലും തിങ്കളാഴ്ച കേരള സമയം 4 .30 നു കൈരളി ന്യൂസ് ചാനലിലും പ്രിയ പ്രേക്ഷകർക്ക് കാണാവുന്നതാണ്