Saturday, July 27, 2024
HomeKeralaഅരിക്കൊമ്ബന് വേണ്ടി കേസ് നടത്തും; വാട്‌സാപ്പ് സന്ദേശത്തിലൂടെ പിരിച്ചെടുത്തത് ലക്ഷങ്ങള്‍, ട്രസ്റ്റ് രൂപീകരിക്കാനും നീക്കം

അരിക്കൊമ്ബന് വേണ്ടി കേസ് നടത്തും; വാട്‌സാപ്പ് സന്ദേശത്തിലൂടെ പിരിച്ചെടുത്തത് ലക്ഷങ്ങള്‍, ട്രസ്റ്റ് രൂപീകരിക്കാനും നീക്കം

ടുക്കി : കാട്ടാന അരിക്കൊമ്ബന് വേണ്ടി പണപ്പിരിവ് നടത്തിയതായി പരാതി. ആനയെ ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കാനായി കേസ് നടത്തുമെന്ന് വാഗ്ദാനം ചെയ്താണ് പണപ്പിരിവ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാട്സാപ്പ് കൂട്ടായ്മയിലൂടെയാണ് പിരിവ്.

ഇതുവരെ എട്ട് ലക്ഷത്തോളം പിരിച്ചെടുത്തിട്ടുണ്ടെന്നാണ് സന്ദേശത്തില്‍ പറയുന്നത്. അരിക്കൊമ്ബന് വേണ്ടി ട്രസ്റ്റ് രൂപീകരിക്കാനും നീക്കമുണ്ടെന്നും ഇതിലുണ്ട്. സന്ദേശം ശ്രദ്ധയില്‍പ്പെട്ട ഗ്രൂപ്പിലെ ചിലരാണ് പൊലീസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞമാസം ഇരുപത്തിയൊന്‍പതിനാണ് അരിക്കൊമ്ബനെ ചിന്നക്കനാലില്‍ നിന്ന് മയക്കുവെടിവച്ച്‌ പിടിച്ചത്. തൊട്ടടുത്ത ദിവസം പെരിയാര്‍ കടുവ സങ്കേതത്തിലെ ഉള്‍വനത്തില്‍ തുറന്നുവിട്ടത്. റേഡിയോ കോളറും ഘടിപ്പിച്ചിട്ടുണ്ട്. തമിഴ്നാട് വനമേഖലയിലാണ് അരിക്കൊമ്ബന്‍ ഇപ്പോഴുള്ളത്.

ആന ആരോഗ്യവാനാണെന്നാണ് തമിഴ്നാട് വനംവകുപ്പ് നല്‍കുന്ന വിവരം. ദിവസങ്ങള്‍ക്ക് മുമ്ബ് അരിക്കൊമ്ബന്‍ തമിഴ്‌നാട്ടിലെ റേഷന്‍ കട ആക്രമിച്ചിരുന്നു. എന്നാല്‍ അരിയെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വനത്തിലേക്ക് മടങ്ങി.

RELATED ARTICLES

STORIES

Most Popular