Friday, April 19, 2024
HomeIndiaനീതി ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ല: സാക്ഷി മാലിക്

നീതി ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ല: സാക്ഷി മാലിക്

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം 28ാം ദിവസം എത്തിനില്‍ക്കുമ്ബോള്‍ നീതി ലഭിക്കാതെ പിന്മാറില്ലെന്ന് സാക്ഷി മാലിക്.

ഡല്‍ഹി പൊലീസ് ആരോപണവിധേയനായ ബ്രിജ് ഭൂഷണെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും സാക്ഷി മാലിക് പറഞ്ഞു. നാളെ മുതല്‍ സമരം കടുപ്പിക്കാനാണ് തീരുമാനം. തുടര്‍സമര നടപടികള്‍ ഖാപ് പഞ്ചായത്ത് കൂടി തീരുമാനിക്കുമെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ വനിതാ നേതാക്കളെ സമീപിച്ചിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ല. സ്ത്രീകളുടെ വിഷമം സ്ത്രീകള്‍ക്ക് പോലും മനസ്സിലാകുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണെന്നും സാക്ഷി മാലിക് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular