Saturday, April 20, 2024
HomeIndiaസമീര്‍ വാങ്കഡെയെ സി.ബി.ഐ ചോദ്യം ചെയ്യുന്നു

സമീര്‍ വാങ്കഡെയെ സി.ബി.ഐ ചോദ്യം ചെയ്യുന്നു

ന്യൂഡല്‍ഹി : നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരിക്കേസില്‍നിന്ന് ഒഴിവാക്കാന്‍ 25 കോടി ആവശ്യപ്പെട്ടെന്ന കേസില്‍, മുംബൈ മുന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മേധാവി (എന്‍.സി.ബി) സമീര്‍ വാങ്കഡെ ചോദ്യം ചെയ്യലിനായി സി.ബി.ഐ മുമ്ബാകെ ഹാജറായി.

ഇന്ന് രാവിലെ 10.15 ഓടെയാണ് വാങ്കടെ മുംബൈയിലെ സി.ബി.ഐ ഓഫിസില്‍ എത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജറാവണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ വാങ്കഡെക്ക് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം ഹാജറായിരുന്നില്ല.

വാങ്കഡെയ്ക്ക് 22 വരെ അറസ്റ്റ് ചെയ്യുന്നത് മുംബൈ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. എന്നാല്‍ സി.ബി.ഐ അന്വേഷണത്തില്‍ സഹകരിക്കണമെന്നും കോടി ആവശ്യപ്പെട്ടു.

സി.ബി.ഐ കേസിനെതിരേ വെള്ളിയാഴ്ച ഖാന്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഷാരൂഖ് ഖാനുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റും വാങ്കഡെ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്‍.സി.ബി ഡപ്യൂട്ടി ഡയറക്ടര്‍ ജ്ഞാനേശ്വര്‍ സിങ്ങാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്നു ചൂണ്ടിക്കാട്ടിയാണ് മുംബൈ മേഖലാ മുന്‍ ഡയറക്ടര്‍ കൂടിയായ വാങ്കഡെ കോടതിയെ സമീപിച്ചത്. എന്നാല്‍ വാങ്കഡെ മുംബൈയില്‍ നാലു ഫ്ലാറ്റുകളടക്കം നിരവധി വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചതായി എന്‍.സി.ബി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular