Thursday, April 25, 2024
HomeIndia2000 രൂപ നോട്ട് നിരോധനം കര്‍ണാടകയിലെ തോല്‍വി മറയ്ക്കാന്‍: മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

2000 രൂപ നോട്ട് നിരോധനം കര്‍ണാടകയിലെ തോല്‍വി മറയ്ക്കാന്‍: മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

ചെന്നൈ : 2000 രൂപയുടെ നോട്ട് നിരോധനം കര്‍ണാടകയിലെ തോല്‍വി മറയ്ക്കാനാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

500 സംശയങ്ങള്‍, 1000 ദുരൂഹതകള്‍, 2000 തെറ്റുകള്‍, കര്‍ണാടകയിലെ തോല്‍വി മറയ്ക്കാനുള്ള ഒറ്റ വഴിയെന്ന് എം കെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് രണ്ടായിരത്തിന്റെ നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുന്ന കാര്യം ആര്‍ബിഐ അറിയിച്ചത്. നിലവില്‍ നോട്ട് കൈവശമുള്ളവര്‍ക്ക് 2023 സെപ്തംബര്‍ 30 വരെ ഉപയോഗിക്കാം. മേയ് 23 മുതല്‍ 2000 നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കും. ഒറ്റയടിക്ക് നോട്ടുനിരോധനം നടപ്പാക്കില്ലെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular