Wednesday, April 24, 2024
HomeUSAവന്യജീവികള്‍ നാട്ടിലിറങ്ങു ന്നത് നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ വേണം; കെ സി ബി സി

വന്യജീവികള്‍ നാട്ടിലിറങ്ങു ന്നത് നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ വേണം; കെ സി ബി സി

ന്യ ജീവികള്‍ നാട്ടിലേക്ക് ഇറങ്ങുന്നതും മനുഷ്യരെ ആക്രമിക്കുന്നതും നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ക്കും നിയമ നിര്‍മാണത്തിനും സര്‍ക്കാര്‍ തയാറാകണമെന്നു കെ സി ബി സി പ്രസിഡന്റ്‌ കര്‍ദിനാള്‍ മാര്‍ ബേസേലിയോസ്‌ ക്‌ളീമിസ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു.

വന്യ ജീവികളുടെ ആക്രമണങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാകുന്നത് സര്‍ക്കാര്‍ അര്‍ഹമായ ഗൗരവത്തോടെ കാണുന്നുണ്ടോ എന്ന സംശയം ഉയരുന്നുണ്ട്. മലയോര ജനതയുടെ ആവലാതികളും ആശങ്കകളും കണക്കിലെടുത്തു ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.

വനത്തിനും വന്യജീവികള്‍ക്കും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പുലര്‍ത്തുന്ന ജാഗ്രത മനുഷ്യന്റെയും ജനതയുടെ ആവാസത്തിന്റെയും കാര്യത്തിലും ഉണ്ടാകണം.
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന ദുഃഖത്തില്‍ പങ്കു ചേരുന്നതായും കര്‍ദിനാള്‍ മാര്‍ ക്‌ളീമിസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular