Thursday, April 25, 2024
HomeIndiaനിബന്ധനയോടെ നുണപരിശോധനയ്ക്ക് തയ്യാര്‍: പുതിയ നീക്കവുമായി ബ്രിജ്ഭൂഷണ്‍

നിബന്ധനയോടെ നുണപരിശോധനയ്ക്ക് തയ്യാര്‍: പുതിയ നീക്കവുമായി ബ്രിജ്ഭൂഷണ്‍

ന്യൂഡല്‍ഹി : ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ ആരോപണങ്ങളുടെ സത്യം തെളിയിക്കുന്നതിന് നുണപരിശോധനയ്ക്ക് വിധേയനാകാമെന്ന് ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്.

നുണ പരിശോധനയ്ക്കായി നാര്‍ക്കോ ടെസ്റ്റിനും പോളിഗ്രാഫി ടെസ്റ്റിനും തയാറാണ്.

എന്നാല്‍ തന്നോടൊപ്പം വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും ഈ പരിശോധനകള്‍ക്ക് വിധേയരാകണം. രണ്ടു ഗുസ്തിക്കാരും ടെസ്റ്റിന് തയാറാണെങ്കില്‍, മാധ്യമങ്ങളെ അറിയിക്കുക. താനും ഇതിന് തയാറാണെന്ന് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ് സമൂഹമാധ്യമത്തില്‍ വ്യക്തമാക്കി.

ഞായറാഴ്ച ഹരിയാനയിലെ മെഹമില്‍ നടന്ന ഖാപ് പഞ്ചായത്ത് യോഗം ബ്രിജ്ഭൂഷണ്‍ നാര്‍ക്കോ ടെസ്റ്റിന് വിധേയനാണെന്നും നിയമനടപടി നേരിടണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് നുണപരിശോധനയ്ക്ക് തയാറാണെന്ന് ബ്രിജ്ഭൂഷണ്‍ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. അതേസമയം, നീണ്ടനാളായുള്ള ഗുസ്തിക്കാരുടെ പ്രതിഷേധത്തിന് ഹരിയാനയില്‍നിന്നുള്ള കര്‍ഷകര്‍ പിന്തുണ അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 7 വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ ഡല്‍ഹി പൊലീസില്‍ ലൈംഗികാതിക്രമ പരാതി നല്‍കിയത്. താരങ്ങളുടെ പരാതി സുപ്രീംകോടതിയില്‍ എത്തിയതോടെയാണ് ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തത്.

പക്ഷേ, നടപടികള്‍ അവിടെവച്ച്‌ അവസാനിച്ചു.അതെസമയം താരങ്ങള്‍ ഉന്നയിച്ച മറ്റാവശ്യങ്ങളോടു കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും മൗനം പാലിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular