Saturday, July 27, 2024
HomeIndiaകര്‍ണാടകയില്‍ ഇന്നുമുതല്‍ നിയമസഭ സമ്മേളനം

കര്‍ണാടകയില്‍ ഇന്നുമുതല്‍ നിയമസഭ സമ്മേളനം

ബംഗളൂരു : കര്‍ണാടകയില്‍ അധികാരമേറ്റ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ആദ്യ നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമാവും.

തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയും സ്പീക്കറെ തെരഞ്ഞെടുക്കലുമടക്കമുള്ള നടപടിക്രമങ്ങള്‍ക്കായാണ് മൂന്നുദിവസം നീളുന്ന പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചത്.

ഒമ്ബതുതവണ എം.എല്‍.എയായ ആര്‍.വി. ദേശ്പാണ്ഡെയെ ഇടക്കാല സ്പീക്കറായി മന്ത്രിസഭ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്പീക്കര്‍ സ്ഥാനത്തേക്ക് ആര്‍.വി. ദേശ്പാണ്ഡെയെയും എച്ച്‌.കെ. പാട്ടീലിനെയുമാണ് കോണ്‍ഗ്രസ് കണ്ടുവെച്ചിട്ടുള്ളത്. ഇരുവരും സമ്മതിച്ചില്ലെങ്കില്‍ സ്പീക്കര്‍ പദവിയിലേക്ക് ന്യൂനപക്ഷ അംഗമായ തന്‍വീര്‍ സേട്ടിനെ പരിഗണിച്ചേക്കുമെന്നും അറിയുന്നു.

RELATED ARTICLES

STORIES

Most Popular