Thursday, March 28, 2024
HomeKeralaഒരു കിലോ കഞ്ചാവുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

ഒരു കിലോ കഞ്ചാവുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

ടിമാലി : കഞ്ചാവുമായി യുവാക്കള്‍ പോലീസിന്റെ പിടിയില്‍. പൂപ്പാറ സ്വദേശികളായ വര്‍ഗീസ് (27), സഹോദരന്‍ ജയന്‍ (24) തുടങ്ങിയവരാണ് പിടിയിലായത്.

ഒരു കിലോമുന്നൂറ് ഗ്രാം കഞ്ചാവും ഇവരില്‍ നിന്നും പിടിച്ചെടുത്തു. ഇടുക്കി എസ്പി വി.യു. കുര്യാക്കോസിന് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ടീമാണ് കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്.

തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ച കഞ്ചാവ് ചില്ലറ വില്‍പ്പനക്കായി ഇരുവരും വീട്ടില്‍ സൂക്ഷിച്ചിരിക്കുകയിരുന്നു. വീട്ടില്‍ പരിശോധന നടത്തുകയും കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. ശാന്തന്‍പാറ പോലീസിന്‍റെ കൂടി സഹായത്തോടെയാണ് പരിശോധന നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular