Saturday, July 27, 2024
HomeKeralaതിരുവനന്തപുരത്ത് പതിന്നാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരത്ത് പതിന്നാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം : ആറ്റിങ്ങലില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍.

14 വയസ്സുള്ള ആണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോയി ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയായ ചിറയിന്‍കീഴ് കൂട്ടുംവാതുക്കല്‍ അയന്തിയില്‍ ശരത്തിനെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

വര്‍ക്കലയിലെ സ്വകാര്യ ആശുപതിയിലെ നഴ്സാണ് പ്രതി. ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സ്കൂളില്‍ നിന്നു യൂണിഫോം വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ നിര്‍ബന്ധിച്ച്‌ ബൈക്കില്‍ കയറ്റി പൊയ്ക മുക്കിലെ പാറക്കുളത്തില്‍ എത്തിച്ചശേഷമാണ് ലൈംഗിക അതിക്രമം നടത്തിയത്.

സംഭവം വീട്ടില്‍ അറിയിച്ച കുട്ടി അച്ഛനുമൊത്ത് ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രദേശത്തെ CCTV ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പ്രതി സഞ്ചരിച്ച വാഹനം തിരിച്ചറിയുകയും പ്രതിയെ കണ്ടെത്തുകയുമായിരുന്നു.

ആറ്റിങ്ങല്‍ പോലീസ് ഇന്‍സ്പെക്ടര്‍ തന്‍സീം അബ്ദുള്‍ സമദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

STORIES

Most Popular